പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊലപ്പെടുത്തി.
KeralaCrimeObituary

പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊലപ്പെടുത്തി.

പാലക്കാട് ഏഴ് വയസ്സുകാരനെ മാനസിക അസ്വാസ്ഥ്യം ഉള്ള അമ്മ കുത്തിക്കൊലപ്പെടുത്തി. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മണ്ണാര്‍ക്കാട് ഭീമനാടായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. 9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കാണുന്നത്.
ഇവർക്ക് ഒൻപത് മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. ഈ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ മുഹമ്മദ് ഇർഫാനെ പിന്നാലെ എത്തിയ അമ്മ കുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ഭർത്താവ് എറണാകുളത്താണ് ജോലി ചെയ്യുന്നത്. സ്ത്രിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button