

പാലക്കാട് ജില്ലയിലെ ആലത്തൂർ മേലാർകോട് സ്വദേശിയായ മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി വില പേശിയ ക്രിമിനൽ സംഘം മാരകായുധങ്ങളുമായി പോലീസ് പിടിയിലായി. കൊടുക്കുവാനുള്ള പണം കൊടുത്തില്ല എന്ന കാരണത്തിൽ ലഹരി മാഫിയ അടങ്ങുന്ന ക്രിമിനൽ സംഘം തിങ്കാളാഴ്ച്ച രാത്രി മേലാർകോടുള്ള വീട്ടിൽ നിന്നും മധ്യവയസ്കനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ആലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേങ്കുറുശ്ശിയിലുള്ള പ്രതികളിലൊരാളുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നത്.
അൽത്താഫ് അലി, റഫീഖ്, നിധിൻ, മനു ജോയ്, നിധിൻ എന്നീ അഞ്ചംഗ സംഘമാണ് വാളും, കത്തിയും, എയർ പിസ്റ്റലും അടങ്ങുന്ന മാരകായുധങ്ങളുമായി പിടിയിലായത്. ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നിർദ്ദേശ പ്രകാരം ആലത്തൂർ ഇൻസ്പെക്ടർ ബോബിൻ മാത്യു, സബ്ബ് ഇൻസ്പെക്ടർ എം ആര്‍ അരുൺകുമാർ, ജൂനിയർ എസ്.ഐ. സുജിത്ത്, എ.എസ്.ഐ മാരായ സാം ജോർജ്ജ് , ഷാജു , സീനിയർ സിവിൽ പോലീസ് ഓഫീസർ ഉവൈസ് , സുഭാഷ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു , കൃഷ്ണദാസ്.ആർ.കെ. , സൂരജ് ബാബു. യു, ദിലീപ്.കെ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Post Your Comments