

പതഞ്ജലി സ്ഥാപകന്‍ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ഇക്കാര്യത്തിൽ ശക്തമായ താക്കീതാന് നൽകിയിട്ടുള്ളത്.
‘വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,’ അനില്‍ ദേശ്മുഖ് ട്വിറ്റവറിൽ കുറിച്ചു. കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഹാഷ്ടാഗും ട്വിറ്ററിൽ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. കൃത്യമായ അളവുകളോ ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്‌ട്രേഷനുമൊന്നുമില്ലാത്ത, കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറക്കിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തിരിക്കുന്നു.
എന്നാല്‍ രാംദേവിന്റെ മരുന്നിനെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന് സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് പറഞ്ഞു.
നിയമം അനുസരിച്ച് അവര്‍ ആദ്യം ആയുഷ് മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിക്കണം. രാംദേവ് മരുന്നുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് അയക്കണം. ഞങ്ങള്‍ അത് പരിശോധിച്ച ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് ആയുഷ് വകുപ്പ് മന്ത്രി ശ്രീപഥ് നായിക് പറഞ്ഞത്.
കോവിഡിനുള്ള മരുന്ന് കണ്ടെത്തിയെന്ന വിവാദ യോഗഗുരു ബാബരാംദേവിന്റെ അവകാശവാദപരമായ പത്ര സമ്മേളനത്തോടെ തന്നെ പതഞ്ജലിയുടെ കോവിഡ് മരുന്ന് വിവാദങ്ങളിലേക്ക് വീഴുകയായിരുന്നു. തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം മരുന്നിനെ സംബന്ധിച്ച വിശദാംശങ്ങള്‍ തേടുന്നത്. വിശദാംശങ്ങള്‍ ലഭിക്കുന്നത് വരെ മരുന്ന് വിപണനം ചെയ്യരുതെന്നും പരസ്യം നല്‍കരുതെന്നും മന്ത്രാലയം പതഞ്ജലിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. മരുന്ന് ഘടനയുടെ വിശദാംശങ്ങള്‍, ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങളാണ് കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിരിക്കുന്നത്.
മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം. ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് രാംദേവിന്റെ പതഞ്ജലി, ആയുർവേദ മരുന്ന് പുറത്തിറക്കിയത്. കൊറോണിൽ സ്വാസാരി എന്നാണ് മരുന്നിന് നൽകിയിരിക്കുന്ന പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യോഗഗുരു ബാബരാംദേവ് മരുന്നിനെ പാട്ടി വെളിപ്പെടുത്തൽ നടത്തിന്നത്. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗവുമുക്തി നേടാമെന്നാണ് ബാബരാംദേവ് മരുന്നിന്റെ കാര്യത്തിൽ അവകാശപ്പെടുന്നത്.100 രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയതായും, അവരില്‍ 69ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായതായും, ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്തരാകുമെന്നും ബാബരാംദേവ് അവകാശപ്പെടുത്തിരുന്നു. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് ബാബരാംദേവ് അവകാശപ്പെടുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നും, ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നുമാണ് പതഞ്ജലി അവകാശപ്പെട്ടിരുന്നത്. ഏതായാലും, രാം ദേവിന്റെ വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്രയിൽ നടക്കില്ലെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് തുറന്നടിച്ചിരിക്കുന്നത്.
Post Your Comments