ലോകത്ത് കൊവിഡ് ഭീതി കനക്കുന്നു; രോഗബാധിതരുടെ എണ്ണം ഒരു കോടി 19 ലക്ഷം കവിഞ്ഞു.
NewsNationalWorldHealth

ലോകത്ത് കൊവിഡ് ഭീതി കനക്കുന്നു; രോഗബാധിതരുടെ എണ്ണം ഒരു കോടി 19 ലക്ഷം കവിഞ്ഞു.

കൊവിഡ്-19 ലോകത്തെയാകെ മഹാമാരി വിതയ്ക്കുന്നത് തുടരുകയാണ്. രോഗബാധിതരുടെയും ജീവന്‍ നഷ്‍ടപ്പെടുന്നവ രുടെയും എണ്ണം ദിന പ്രതി വര്‍ധിച്ചുവന്നുകൊണ്ടിരിക്കുന്നു. അമേരിക്കയില‍ും ബ്രസീലിലും ഇന്ത്യയും, പ്രതിദിന രോഗബാധിതരുടെ എന്നതിൽ കുതിപ്പിലേക്ക് തന്നെ.
ലോകത്താകെ 11950044 പേരാണ് രോഗബാധിതരായത്. 213 രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. 546622 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
അമേരിക്കയിലാകെ രോഗികളുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ജോണ്‍സ് ഹോപ്‍കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് 3097084 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരായത്. 133972 പേരാണ് മരിച്ചത്. രോഗബാധിതുടെ എണ്ണത്തിലും മരണത്തിലും ബ്രസീലാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. 1674655 പേരാണ് രോഗബാധിതരായത്. ആകെ മരണം 66868. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 743481 രോഗബാധിതരാണുള്ളത്. മരണം 20653. മരണസംഖ്യയില്‍ ബ്രിട്ടനാണ് മൂന്നാം സ്ഥാനത്ത് 44391 പേരാണ് മരിച്ചത്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈന രോഗികളുടെ എണ്ണത്തില്‍ 22-ാം സ്ഥാനത്താണ്. 83572 പേരാണ് ചൈനയില്‍ രോഗികളായത്. 4634 മരണമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ടെക്സസ്, ഫ്ലോറിഡ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. ടെക്സസില്‍ 24 മണിക്കൂറിനിടെ 10000-ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 201000 രോഗബാധിതരാണ് ടെക്സസില്‍ മാത്രമുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‍ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ന്യൂയോര്‍ക്കില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രണ്ടാം സ്ഥാനത്ത് ഫ്ലോറിഡയാണ്. 206000 രോഗികളാണ് ഫ്ലോറിഡയിലുള്ളത്. ന്യൂജഴ്‍സി, ഇല്ലിനോയി സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത്.
അമേരിക്കയിലെ ഏറ്റവും സമ്പന്ന നഗരമായ ന്യൂയോര്‍ക്ക് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഉടനെയൊന്നും കരകയറില്ലെന്ന അവസ്ഥയിലായി. ന്യൂയോര്‍ക്കിലെ തൊഴിലില്ലായ്‍മ നിരക്ക് 18.3 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. 44 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫെബ്രുവരി മുതല്‍ ന്യൂയോര്‍ക്കില്‍ 1.25 ദശലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്‍ടമായത്. രോഗവ്യാപനം കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളും വ്യവസായങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും, പഴയ നിലയിലെത്താൻ ഇനിയുമേറെ കാലം വേണ്ടിവരും.

Related Articles

Post Your Comments

Back to top button