

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫിന്റെ സി.സീനത്ത് തെരഞ്ഞെടുത്തു. സി.പി.എമ്മിലെ ഇ.പി ലതയെ 27 നെതിരെ 28 വോട്ടിനാണ് സീനത്ത് പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്.
ഒരേ വാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായി15 വര്‍ഷം കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ടും, കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായും, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments