

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച വന്നതായിട്ടാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോൺസുലേറ്റിൽ വരുന്ന ചില പാഴ്‌സലുകൾ സരിത്താണ് എടുത്തിരുന്നത്. കോൺസുലേറ്റിലെത്തുന്ന പാഴ്‌സലിന് പണം അടയ്‌ക്കേണ്ടത് കോൺസുലേറ്റ് ആണെന്നിരിക്കെ, ഈ ചട്ടം ലങ്കിച്ച് ചില പാർസലുകൾക്ക് മാത്രം സാരിത്തതാണ് പണം അടച്ചു വന്നിരുന്നത്. പാർസൽ കൊണ്ടുപോകുന്നത് സരിത്തിന്റെ വാഹനത്തിലായിരുന്നു. കോൺസുലേറ്റ് വാഹനത്തിൽ കൊണ്ടു പോകണമെന്ന നിയമം ആണ് ഇവിടെ മറികടക്കപെട്ടത്. കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കൂടി കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള വർക്ക്‌ഷോപ്പ് ഉടമയുടെ ഭാര്യയെയാണ്ക സ്റ്റഡിയിലെടുത്തിരിക്കു ന്നത്. സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ യാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ പലതവണ നടന്ന ഇടപാടുകൾ പുറത്തുവരുമെന്നായിരിക്കെ കേസിലെ കണ്ണികൾ നീളുമെന്നും കസ്റ്റംസ് പറയുന്നുണ്ട്. യുഎസ് കോൺസുലേറ്റ് പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ ഈ കേസിൽ പ്രതികളാക്കും. സ്വർണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു പേരെ കൂടി പ്രതി ചേർത്തേക്കുമെന്നാണ് ഒടുവിലുള്ള വിവരം.

സൗമ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. വര്‍ക്ക് ഷോപ്പുടമയായ സന്ദീപ് നായര്‍ ഒളിവിലാണ്. സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ സൗമ്യയില്‍ നിന്ന് കേസിന് സഹായകമാകുന്ന തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. , സി.ബി.ഐസംഘം കസ്റ്റംസ് ഓഫിസിലെത്തി, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പിന് സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിനു ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സ്വപ്ന സുരേഷിന്‍റെ ഇടപാടുകളില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സ്വപ്നയുടെ സഹോദരന്‍ ബ്രൈറ്റ് സുരേഷ് ഒരു പത്ര പ്രതിനിധിയോടു പ്രതികരിച്ചിട്ടുണ്ട്. എനിക്കും,കുടുംബത്തിനും സ്വപ്നയുമായി ഒരു ബന്ധവുമില്ലെന്ന് സഹോദരന്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ സ്വപ്നയെ താന്‍ കാണാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും നിലവില്‍ അമേരിക്കയിലുള്ള ബ്രൈറ്റ് പ്രതികരിച്ചിരിക്കുന്നു.
Post Your Comments