

കൊവിഡിന്റെ രണ്ടാം തരംഗം ഏതു നിമിഷവും ആരംഭിച്ചേക്കാമെന്നും, കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ ഏകോപനത്തിന്റെ അഭാവമുണ്ടെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഒറ്റയ്ക്ക് നീങ്ങാനുള്ള നയം ചില രാജ്യങ്ങള്‍ പിന്തുടരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താനിടയാക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാഹചര്യത്തെ നിയന്ത്രണാതീതമാക്കുകയാണ്. ആഗോള സഹവര്‍ത്തിത്വമാണ് കൊവിഡിനെതിരെയുള്ള പരിഹാരമെന്ന് രാജ്യങ്ങള്‍ തിരിച്ചറിയണം. ആദ്യം ചൈനയിലാരംഭിച്ച മഹാമാരി പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇപ്പോള്‍ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവടങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ചികിത്സാ – പരിശോധനാരീതികള്‍, വാക്‌സിനുകള്‍ എന്നിവയില്‍ രാജ്യങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൊവിഡിനെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കും. രാഷ്ട്രീയവും സാമ്ബത്തികവും സാമൂഹികവുമായ ഉത്തരവാദിത്തം രാജ്യങ്ങള്‍ക്കിടയില്‍ ഏകോപിപ്പിക്കുന്നതിലൂടെ തൊഴില്‍ നഷ്ടം, അക്രമം, മനുഷ്യാവകാശലംഘനം തുടങ്ങി കൊവിഡ് കാരണമുണ്ടായ ആഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും – ഗുട്ടെറസ് പറഞ്ഞു.
Post Your Comments