സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു.
KeralaNewsCrime

സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു.

അനധികൃത സ്വത്ത് സമ്പാദിച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സക്കീര്‍ ഹുസൈനെതിരായ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച സിഎം ദിനേശ്മണി കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. പാര്‍ട്ടി അംഗങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും, ഒന്നില്‍ കൂടുതല്‍ വീടുകള്‍ പാടില്ലെന്നുമുള്ള പാര്‍ട്ടി ചട്ടങ്ങളാണ് സക്കൗര്‍ ഹുസൈന്‍ ലംഘിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സക്കീര്‍ ഹുസൈൻ വഹിക്കുന്ന പദവികളില്‍ നിന്ന് നീക്കണമെന്നതായിരുന്നു ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ. എന്നാല്‍ അതിലും കടുത്ത നടപടിയാണ് സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എറണാകുളം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ ശിവന്‍ നല്‍കിയ പരാതിയിലായിരുന്നു സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ കത്ത് ചര്‍ച്ച ചെയ്ത ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയില്‍ തീരുമാനം എടുത്തത്.

Related Articles

Post Your Comments

Back to top button