

സത്യം തുറന്നു പറയുന്നതാണ് ഒരു പത്രത്തിന്റെ ധർമ്മം. അത്തരത്തിൽ സത്യങ്ങൾ തുറന്നു പറയുമ്പോൾ ഭരണകസേരകളിൽ ഇരിക്കുന്നവർക്ക് അവ ചിലപ്പോൾ അപ്രിയങ്ങളാവും. പ്രവാസി വിഷയത്തിൽ മരണപ്പെട്ട കേരള മണ്ണിന്റെ മക്കളുടെ ചിത്രങ്ങൾ നിരത്തിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി വേദന തോന്നി പ്രതികരിച്ചതും അതുകൊണ്ടു തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ലക്ഷ്യങ്ങളോ രാഷ്ട്രീയ താല്പര്യങ്ങളോ ഒന്നുമല്ല ഇവിടെ മുഖ്യം. പറഞ്ഞിരിക്കുന്നത് സത്യമാണോ എന്നത് മാത്രമാണ് നോക്കേണ്ടത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മഹാമാരിയിൽ ഇരയായി ജീവൻ നഷ്ട്ടമായ മലയാളികളായ 300ലധികം മലയാളികളെപ്പറ്റിയുള്ള വാർത്ത ലോകജനത അറിയേണ്ടതല്ലേ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് വാദപ്രതിവാദം തുടരുന്നതിനിടെ, പുറംനാട്ടിൽ മലയാളികളുടെ മരണം കൂടുകയാണെന്നു പറയുന്നതിൽ എന്താണ് തെറ്റ്. വാർത്തയിൽ എന്തെങ്കിലും, നുണയോ, കുത്തി തിരുകളോ ഉണ്ടോ. കേരള സർക്കാറിന്‍റെയും നോർക്കയുടെയും കണക്ക് പ്രകാരം കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ജൂൺ 22 വരെ മരിച്ചത് 296 മലയാളികളാണ്. ഇവരിൽ 118 പേർ യു.എ.ഇയിലും 75 പേർ സൗദി അറേബ്യയിലും അമേരിക്കയിൽ 34 പേരും കുവൈത്തിൽ 32 പേരും മരണപ്പെട്ടു. ബ്രിട്ടനിൽ 13 പേരും, ഒമാനിൽ 9 പേരും, ഖത്തറിൽ 7 പേരും, ബഹ്റൈനിൽ നാലും മലയാളികൾ മരണപ്പെട്ടത് സത്യമാണ്.
മുഖ്യമന്ത്രി സൂചിപ്പിച്ച ഒരു വിഷയം പറയാനാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് സർട്ടിഫിക്കറ്റോ,പ്രവാസികളില്‍ രോഷമുണ്ടാക്കാന്‍ ഉള്ള ശ്രമമോ ഒന്നുമല്ല ഇവിടെ പ്രശനം. വിദേശ രാജ്യങ്ങളിൽ കൊവിഡ് മഹാമാരി താണ്ഡവം തുടങ്ങുമ്പോൾ വീട്ടിലെത്താനുള്ള ആഗ്രഹവുമായി ലഗേജുകൾ ഒരുക്കിവെച്ചു കാത്തിരുന്നവരാണ് മരിച്ചവരിൽ 60 ശതമാനവും. മരണപ്പെട്ട മലയാളികളുടെ വീടുകളിൽ അവരുടെ ബന്ധുക്കൾ ഇപ്പോഴുമുണ്ട്.
അവർക്കറിയാം ആ സത്യം. അത്, മാറ്റിമറിക്കപ്പെടാൻ ശ്രമിക്കുന്നത് എന്തുകൊണ്ടും ശരിയല്ല. ലോക്ക് ഡൌൺ പ്രഖ്യാപനത്തിലും, വിമാനമാർഗം ഇല്ലാതായത് കൊണ്ടും ഗൾഫ് നാടുകളിൽ ഉൾപ്പടെ കുടുങ്ങിയവരിൽ മൂന്നൂറോളം മലയാളികൾ തന്നെയാണ് മരണപ്പെട്ടത്.
കൊവിഡ് സര്‍ട്ടിഫിക്കറ്റ് വിഷയം പോലെ മ്യുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തി, സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്‌താൽ ഈ സത്യത്തെ മാറ്റിമറിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ഇത് ചരിത്രത്തിൽ എഴുതപ്പെട്ടതാണ്. ഉറ്റവരെ നഷ്ട്ടപെട്ടവന്റെ ബന്ധുക്കൾക്ക് ഗുഡ്സ് സർവീസ് എൻട്രി ആവശ്യമില്ലാത്തത് കൊണ്ട് അതവർ എവിടെയും പറയും. യാത്ര മുടങ്ങിയത് കൊണ്ട് ഒരു മലയാളിയും മരിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. യാത്ര മുടങ്ങി കഴിയവേ രോഗബാധ ഉണ്ടായവരാണ് മരണപ്പെട്ടത്. അവർ ഇന്ത്യയിൽ പ്രത്യേകിച്ച് കേരത്തിൽ എത്തപ്പെട്ടിരുന്നെങ്കിൽ മരണപെട്ടവരിൽ പകുതിപ്പേരുടെങ്കിലും ജീവൻ രക്ഷിക്കാനായേനെ. ഇത് നഗ്‌നമായ സത്യമാണ്. പ്രവാസി വിഷയത്തിൽ ഏതു മാധ്യമം എന്ത് എഴുതിയാലും, അതിലെ ശരിയും, തെറ്റും തിരിച്ചറിയാൻ കഴിവുള്ളവരാണ് പ്രവാസികൾ. കേരളം അവരോട് എന്ത് ചെയ്തു എന്നും, കേന്ദ്രമെന്തു ചെയ്തു എന്നും അവർക്ക് നല്ലപോലെ അറിയാം. വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരാരും കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരണപ്പെട്ടപ്പവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ല എന്ന് പറയാൻ വേണ്ടിയാണ് ഇത് പറയുന്നത്.
വള്ളിക്കീഴൻ
Post Your Comments