

പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം എത്തും മുമ്പ് ക്വാറന്റീനില്‍ നിന്ന് മുങ്ങി,കോഴിക്കോടേക്കും, അവിടെ നിന്നും കണ്ണൂരിലേക്കും പോകുന്നതിനിടെ കൊയിലാണ്ടി യിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് പിടികൂടി. പാലക്കാട് തൃത്താലയിൽ നിന്നും കോഴിക്കോട് വരെ ഇയാൾ ബൈക്കിൽ സുഹൃത്തിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തത്.
ജൂൺ 23ന് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം 30നാണ് ഇയാളുടെ സ്രവം പരിശോധനക്ക് അയക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് ഫലം ലഭിക്കുന്നത്. ഫലം പോസിറ്റീവ് ആയതോടെ ബന്ധപ്പെടുമ്പോൾ തൃത്താലയിലുണ്ട് എന്നായിരുന്നു മറുപടി. ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന ആളാണ് തൃത്താലയിൽ തന്നെയുണ്ടെന്ന് പറയുന്നത്. വിവരം മനസിലാക്കിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു. കോഴിക്കോട് എത്തിയ ഇയാള്‍ കെ.എസ്.ആര്‍.ടി.സി ബസിലാണ് കണ്ണൂരേക്ക് പൊയ്ക്കൊണ്ടിരുന്നത്. യാത്രക്കിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടിയില്‍ വെച്ച് ബസ് തടഞ്ഞ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. കോവിഡ് രോഗിയായിരിക്കെ യാത്ര ചെയ്തതിനാല്‍ കണ്ടക്ടറടക്കം ബസിലുള്ളവരെ നിരീക്ഷണത്തില്‍ വിടാനിരിക്കുകയാണ്. ഇയാളെ കോഴിക്കോട് വരെ ബൈക്കിൽ കൊണ്ടുപോയ സുഹൃത്ത്. യാത്ര ചെയ്യുന്നതിടെ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാർ അടക്കം നിരവധിപ്പേരെയാണ് ഇയാൾ ക്വാറന്റീനിലാക്കിയിരിക്കുന്നത്.
Post Your Comments