ശബരിമല വിഷയത്തില്‍ ഉത്തരമില്ലാതെ എല്‍ഡിഎഫ്, കളമശ്ശേരിയില്‍ അടക്കം പ്രതിസന്ധിയില്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍നിലപാടില്‍ ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞതോടെ വിഷയം തെരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായിരിക്കയാണ്. സര്‍ക്കാര്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കാട്ടിയ തിടുക്കവും നടപടികളും കളമശ്ശേരിയിലെ ഹൈന്ദവമതവിശ്വാസികളുടെ വന്‍ എതിര്‍പ്പിന് കാരണമായിരുന്നു. വിശ്വാസപരമായ വിഷയം അതിനാല്‍ തന്നെ ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാക്കിയ മുറിവ് ഒരുകാലത്തും ഉണങ്ങുന്നതല്ല. കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞതോടെ സര്‍ക്കാര് മുമ്പ് നിരത്തിയ എല്ലാ ന്യായീകരണങ്ങളും അസ്ഥാനത്ത് ആയിരിക്കയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള കുറ്റസമ്മതം സര്‍ക്കാരിന്റെ ഇരട്ടത്താപ്പും വ്യക്തമാക്കുന്നതാണ്.
എന്നാല്‍ മുഖ്യമന്ത്രി എങ്ങും തൊടാതെയും കാര്യമായ വ്യക്തതയില്ലാതെയും ആണ് ശബരിമലവിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ എന്ന യുഡിഎഫിന്റെ ചോദ്യം കാലികമാണ്. എന്നാല്‍ ഇതിന് ഇനിയും മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഇടത് നേതാക്കളോ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ സിപിഎം ദേശീയസെക്രട്ടറി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് വിയോജിച്ചത് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ തന്നെ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു എന്ന സന്ദേശം ഉദ്‌ഘോഷിക്കുന്നതാണ്. ഏതാണ്ട് ഇതിന് സമാനമായ പ്രസ്താവനയാണ് ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാനസെക്രട്ടറിയുടെ ഭഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.ഇതോടെ ശബരിമല സ്ത്രീപ്രവേശവിഷയത്തിലെ ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് സുവ്യക്തമായിരിക്കയാണ്
കളമശ്ശേരിയിലെ സിപിഎം അനുഭാവികളായിരുന്ന ഹൈന്ദവമത വി്ശ്വാസികള്‍ പോലും സര്‍ക്കാരിന്റെ ശബരിമല സ്ത്രീവ്രവേശന വിഷയത്തിലെ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമങ്ങളുമായി രംഗത്തിറങ്ങിയ ബിജെപിയേയും മറ്റ് സംഘപരിവാര്‍ സംഘടനകളേയും തിരിച്ചറിഞ്ഞ് നിലയ്ക്ക് നിര്‍ത്തുകയും ചെയ്തു. പക്ഷം ലോക് സഭാതെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നതില്‍ കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം ഹൈന്ദവമതവിശ്വാസികളും ഒരുവിധ ലുബ്ദ്ധും കാണിക്കയുണ്ടായില്ല. ഇതോടെ ഹൈബി ഈഡന് കളമശ്ശേരി മണ്ഡലം വന്‍ ലീഡ് സമ്മാനിക്കയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ ഘട്ടത്തില്‍ ശബരിമല വീണ്ടും ചര്‍ച്ചാവിഷയം ആയതോടെ ഇടത്മുന്നണിയുടേയും സിപിഎമ്മിന്റെയും വിശ്വാസസമൂഹത്തോടുള്ള ആത്മാര്‍ത്ഥത ഇല്ലായ്മയും സമീപനങ്ങളും ജനങ്ങള്‍ വീണ്ടും വിലയിരുത്തും. ഇത് വി.കെ അബ്ദുള്‍ ഗഫൂറടക്കമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകരമാവുകയും ചെയ്യും. അതിനാല്‍തന്നെ ലോക്‌സഭാതെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചതിനേക്കാള്‍ വന്‍ സ്വീകാര്യതയും ലീഡും കളമശ്ശേരിയില്‍ അബ്ദുള്‍ഗഫൂറിന് ലഭിക്കും എന്നാണ് യുഡിഎഫ് വിലയിരുത്തല്‍