

കെഎസ്‌ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ വിദേശത്ത് നിന്ന് വന്ന ബന്ധുവിന്റെ ബാഗുകള്‍ എത്തിച്ചത് വഴിയാണ് രോഗബാധ ഉണ്ടായതെന്നാണ് നിഗമനം.
സ്റ്റേഷന്‍ മാസ്റ്ററുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുഴുവന്‍ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്യനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച സര്‍വീസ് നടത്തിയ മുഴുവന്‍ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു.
ഡിപ്പോയും ബസുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തി. ആര്യനാട് ഡിപ്പോയില്‍ നിന്നും നടത്തിവന്നിരുന്ന പ്രധാന സര്‍വീസുകള്‍ താത്ക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്നും നടത്തുന്നതാണ്. വെള്ളനാട് ഡിപ്പോ തീവ്രബാധിത മേഖല ആയതിനാല്‍ അവിടെനിന്നും സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
Post Your Comments