

കോവിഡ് മാനദണ്ഡങ്ങൾ മറികടന്നു നിശാപാർട്ടിയും അർത്ഥ നഗ്നനിർത്തവും, മദ്യവുമൊഴുക്കി ഉദ്ഘാടനാഘോഷം നടത്തി ആരംഭിച്ച കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ചതുരംഗപ്പാറയിലെ ക്രഷറിന് മൈനിങ് ആന്‍ ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ല. ഇടുക്കി ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത ക്രഷറിന് ഉൽഘാടകനായ മന്ത്രിയുടെ അനുമതി മാത്രം.
ഇടുക്കി ഉടുമ്പന്‍ചോലയില്‍ വൈദ്യുത മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലൈസൻസിനായി ഇതുവരെ പഞ്ചായത്തിൽ ഒരു അപേക്ഷ പോലും നൽകിയിട്ടില്ല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെയും അനുമതിക്കായി ഇതുവരെ സമീപിച്ചിട്ടില്ല. ഒരു മന്ത്രി കസേരയുടെ അധികാരാവും, പണവും ഉണ്ടെങ്കിൽ ഒരു ലൈസൻസും, അനുമതിയും ഇല്ലാതെ ഏതു സർക്കാർ ഭൂമിയിൽ പോലും കരിങ്കൽ ക്വാറി നടത്താമെന്നാണ് ചതുരംഗപ്പാറയിലെ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പാണ് ചതുരംഗപ്പാറയില്‍ ക്രഷര്‍ ആരംഭിച്ചത്. ഈ ക്രഷറിനെ പറ്റി പറയുമ്പോൾ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും,മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജീവനക്കാരും പറയുന്നത് ക്രഷറിന് മന്ത്രിയുടെ അനുമതി ഉണ്ടെന്നാണ്. നിയമങ്ങൾ കൈവെള്ളക്കുള്ളിൽ ഇട്ടു അമ്മാനമാടുന്ന സ്ഥിതി വിശേഷമാണിത്.

ജൂണ്‍ 28നാണ് വൈദ്യുതി മന്ത്രി എം.എം മണി ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ ക്രഷര്‍ ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ ഇതുവരെ ക്രഷറിന്‍റെ ഉടമകള്‍ ലൈസന്‍സിനായി സമീപിച്ചിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തിയി രിക്കുകയാണ്. മൈനിങ് ആന്‍ ജിയോളജി വകുപ്പിനും ഇതുവരെ അപേക്ഷകളൊന്നും എത്തിയിട്ടില്ല. പത്രം പരസ്യം കണ്ടതിനെത്തുടര്‍ന്ന് ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ പറയുന്ന വിശദീകരണം. അനുവദിച്ചതില്‍ കൂടുതല്‍ പാറ പൊട്ടിച്ചതിനെ തുടർന്ന് രണ്ട് വര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ പാറമടയാണ് ചതുരംഗപ്പാറയിൽ ഉള്ളത്. ഇതേ പാറമടയിലാണ് കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷര്‍ ആരംഭിച്ചത്. ക്രഷറിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നിശാപാര്‍ട്ടി വിവാദമായതിനെ തുടർന്ന് ല്‍ ആറ് പേരെ അറസ്റ്റ് ചെയ്ത പോലീസ് തടിയൂരിയിരിക്കുകയാണ്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ക്രഷറിന്‍റെ ഉടമ റോയ് കുര്യന്‍ അടക്കം 47 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments