കേരളത്തിൽ വീണ്ടും സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി,സ്ഥിതി ഗുരുതരം.

കേരളത്തിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായത്. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിക്കുകയാണ്.രോഗികൾ കൂടുകയും രോഗമുക്തി കുറയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിനം പ്രതി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതുവരെ 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കവിഞ്ഞിരിക്കുന്നു.1038 പേർക്ക് കൂടി ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല.ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.