കേരളത്തിൽ 1038 പേർക്ക് കൂടി കൊവിഡ്, രോഗികൾ കുതിക്കുന്നു, രോഗമുക്തി കുറയുന്നു,
NewsKeralaLocal NewsHealth

കേരളത്തിൽ 1038 പേർക്ക് കൂടി കൊവിഡ്, രോഗികൾ കുതിക്കുന്നു, രോഗമുക്തി കുറയുന്നു,

ആശങ്കകൾ ഉണർത്തിക്കൊണ്ട് കേരളത്തിൽ ബുധനാഴ്ച 1038 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയി. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കവിയുന്നത്. ബുധനാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തതായിട്ടാണ് മുഖ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിൽ 20,847 സാംപിളുകള്‍ പരിശോധിക്കുകയുണ്ടായി. 1,59,777 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. ബുധനാഴ്ച മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,646 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,955 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,495 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി ഉയർന്നു.

Related Articles

Post Your Comments

Back to top button