തിരുവനന്തപുരം ജില്ലയില്‍ ആശങ്കാജനകം, ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേര്‍ക്കും സമ്പർക്കം മൂല രോഗം.
KeralaLocal News

തിരുവനന്തപുരം ജില്ലയില്‍ ആശങ്കാജനകം, ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേര്‍ക്കും സമ്പർക്കം മൂല രോഗം.

തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും യാത്ര പശ്ചാത്തലമില്ല എന്നതും ഉറവിടം വ്യക്തമല്ല എന്നതുമാണ് ഏറ്റവും ആശങ്കാജനകം. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടെ,

 1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
 2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.
 3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല.
 4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല.
 5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.
 6. കമലേശ്വരം സ്വദേശി 29 കാരൻ. യാത്രാപശ്ചാത്തലമില്ല.
 7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.
 8. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.
 9. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.
 10. ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ. യാത്രാപശ്ചാത്തലമില്ല.
 11. പൂന്തുറ സ്വദേശി 36 കാരൻ. യാത്രാപശ്ചാത്തലമില്ല.
 12. വള്ളക്കടവ് സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.
 13. പുല്ലുവിള സ്വദേശി 42 കാരൻ. യാത്രാപശ്ചാത്തലമില്ല.
 14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
  16., 17,18. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
 16. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 17. മുട്ടത്തറ അലുകാട് സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 18. പൂന്തുറ സ്വദേശി44 കാരൻ. യാത്രാപശ്ചാത്തലമില്ല.
 19. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 20. പൂന്തുറ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 21. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 22. പൂന്തുറ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
 23. പൂന്തുറ സ്വദേശി 13 കാരൻ. യാത്രാപശ്ചാത്തലമില്ല.
 24. മണക്കാട് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.

Related Articles

Post Your Comments

Back to top button