

കോവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. സമ്പര്‍ക്കവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും യാത്ര പശ്ചാത്തലമില്ല എന്നതും ഉറവിടം വ്യക്തമല്ല എന്നതും ആശങ്ക ജനിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നഗരത്തില്‍ ഏർപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് എത്തുകയായിരുന്നു.
Post Your Comments