വൈദ്യുതി വാഹന നിര്‍മാതാക്കളായ ഹെസ്സുമായി കരാർ ഉണ്ടാക്കിയത് കേന്ദ്ര നിർദേശം പാലിക്കാതെ, മുഖ്യൻ പറഞ്ഞത് നുണയോ?.
NewsKeralaLocal NewsBusinessTechAutomobile

വൈദ്യുതി വാഹന നിര്‍മാതാക്കളായ ഹെസ്സുമായി കരാർ ഉണ്ടാക്കിയത് കേന്ദ്ര നിർദേശം പാലിക്കാതെ, മുഖ്യൻ പറഞ്ഞത് നുണയോ?.

സംസ്ഥാന സർക്കാർ വൈദ്യുതി വാഹന നിര്‍മാതാക്കളായ ഹെസ്സുമായി കരാർ ഉണ്ടാക്കിയത് കേന്ദ്ര നിർദേശം പാലിക്കാതെയായിരുന്നു. സര്‍ക്കാര്‍ ഹെസ്സുമായി ധാരണയുണ്ടാക്കിയത് കേന്ദ്ര തീരുമാനം പൂര്‍ണമായും മാറ്റിമറിച്ചാണ്. കേന്ദ്രത്തിന്റെ പൂര്‍ണ അനുമതിയോടെയാണു സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ഇത് പച്ച നുണയായിരുന്നു എന്ന് വേണം കരുതാൻ. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സുമായി മാത്രമേ ധാരണയുണ്ടാക്കാവൂ എന്നും, പദ്ധതിയില്‍ സര്‍ക്കാര്‍ കക്ഷിയാകരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്ര നിർദേശം എന്തിന് വേണ്ടിയോ സർക്കാർ തകിടം മറിക്കുകയായിരുന്നു. കേന്ദ്ര നിർദേശം മറികടന്നാണ് ഗതാഗത സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഈ സാഹചര്യത്തിലാണ്.

ഹെസ്സുമായി ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം അയച്ച കുറിപ്പിൽ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് മാത്രമേ ഹെസ്സുമായി ധാരണയുണ്ടാക്കാന്‍ പാടുള്ളൂവെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമാകരുതെന്നും കൃത്യമായി പറഞ്ഞിരുന്നതാണ്. ഇതിനിടെയാണ് ഇപ്പോൾ ഗതാഗത സെക്രട്ടറി കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടതെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ ഹെസ്സിന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നതാണ്. കമ്പനി ധാരണാപത്രം കൈമാറിയതേ ഉള്ളൂവെങ്കില്‍ പിന്നെന്തിനാണ്,സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ വിദേശ കമ്പനി പ്രതിനിധികൾ പങ്കെടുത്തതെന്നതാണ് ഉത്തരം കിട്ടാത്തത്.
കേരളത്തിന്റെ ഇ–മൊബിലിറ്റി ഉപദേഷ്ടാവ് ഡോ. അശോക് ജുവല്‍വാല ഉള്‍പ്പെട്ട വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെയാണ് ഇ–ബസ് നിര്‍മാണവുമായി മുന്നോട്ടു പോകുന്നതെന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഇ–ബസുമായി ബന്ധപ്പെട്ട ന്യുനതകളും,
വെല്ലുവിളികളും സർക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും മനഃപൂർവ്വം മറച്ചു വെച്ചിരിക്കുകയാണ്. ചൈനയില്‍ മാത്രമേ ഈ ബസ് പൂര്‍ണതോതില്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതാണ് സത്യം. മറ്റു രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് ഓടിക്കുന്നത്. അതും ഉന്തിയും തള്ളിയുമാണ് ഓടുന്നത്. ബാറ്ററിയുടെ വലിപ്പം മൂലം ബസുകള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും എന്നതും, ഇ–ബസിന്റെ ചാർജിങ് എന്നത് വെല്ലിവിളിയാണെന്നതും, മറച്ചുവച്ചാണ് മുഖ്യമന്ത്രി വൈദ്യുതി ബസ് നിര്‍മാണത്തെ കേരള ജനതക്ക് മുന്നിൽ ന്യായീകരിച്ചത്.

Related Articles

Post Your Comments

Back to top button