

രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായ എട്ട് സംസ്ഥാനങ്ങളും രോഗവ്യാപനം തടയാന്‍ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ എണ്‍പത്തിയഞ്ച് ശതമാനവും ഉള്ളത്. രാജ്യത്തെ ഈ എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുള്ളത്.
കൊവിഡ് മരണത്തിന്റെ 87ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഒപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ്പ്ര തിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുകയാണ്. കൂടുതല്‍ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അണ്‍ലോക്ക് തുടരണം എന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടുണ്ട്.
Post Your Comments