ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കാൻ സി.പി.എം.
NewsKeralaPoliticsLocal News

ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കാൻ സി.പി.എം.

കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലെടുക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആലോചന. സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റിന്‍റേതാണ് ഈ വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ മറികടന്നുകൊണ്ടാണ് സി.പി.എമ്മിന്റെ ഈ നിർണായക നീക്കം. ജോസ് കെ മാണിയെ മനസാലെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് ഇതിലൂടെ മനസ്സിലാക്കാനാവുന്നത്.


കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയിരുന്നതാണ്. മുന്നണിപ്രവേശ വിഷയത്തില്‍ സിപിഐയാണ് പരസ്യമായി വിയോജിപ്പ് അറിയിച്ചിട്ടുള്ളത്. മറ്റുപാര്‍ട്ടികള്‍ക്കൊന്നും കാര്യമായ എതിര്‍പ്പില്ല. എന്‍.സി.പിക്ക് പാലാ സീറ്റ് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കിലും അവരെ അനുനയത്തിലാകാമെന്നാണ് സിപിഎം ന്റെ കണക്ക് കൂട്ടൽ.
അതേസമയം, ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുമെന്ന് തോമസ് ചാഴികാടൻ എംപിയും, റോഷി ആഗസ്റ്റിൻ എംഎൽഎയും വ്യക്ത മാക്കിയിട്ടുണ്ട്. ഇവരെ രണ്ടുപേരെയും ചാടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാളി. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയ ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളിൽ യുഡിഎഫിനും പി ജെ ജോസഫിനും അടിപതറുന്നു എന്ന സൂചനകളാണ് ഏറ്റവും ഒടുവിലുള്ള നീക്കങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിൽ സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്തിരിക്കുന്ന നിലപാട്.

ജോസ് കെ മാണി വിഭാഗത്തെ അപ്രതീക്ഷിതമായി യുഡിഎഫിന് പുറത്താക്കിയതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് യോജിപ്പില്ലെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. രണ്ടു എംപിമാർ ഉള്ള ഒരു പാർട്ടിയെ വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ ആണ് യുഡിഎഫ് പുറത്താക്കിയത് എന്ന വികാരം കോൺഗ്രസ് ഹൈക്കമാൻഡിനു വന്നു കഴിഞ്ഞു. എന്നാൽ തോമസ് ചാഴികാടൻ എംപിയും, റോഷി അഗസ്റ്റിൻ എംഎൽഎ യും സിപിഎമ്മുമായി ജോസ് കെ മാണി കൈ കോർക്കുന്നതിൽ എതിരാണ് എന്ന വാർത്തകാലും പുറത്തു വരുന്നുണ്ട്. ഇവർ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് യുഡിഎഫിലേക്ക് എത്തുമെന്ന് ചില യുഡിഎഫ് കേന്ദ്രങ്ങൾ പ്രചാരണങ്ങൾ വരെ നടത്തി.

എന്നാൽ ഇരുവരും ജോസ് കെ മാണിയുടെ ഒപ്പം ഉറച്ചുനിൽക്കുന്നതായി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫ് പ്രവേശന സാധ്യത തോമസ് ചാഴിക്കാടൻ തള്ളികളയുന്നില്ല എങ്കിലും, ജോസ് കെ മാണിയെ തഴഞ്ഞു യുഡിഎഫ് യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതകൾ ഇല്ല എന്ന് തന്നെയാണ് തോമസ് ചാഴിക്കാടന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പാർട്ടി എടുക്കുന്ന തീരുമാനത്തിൽ ഒപ്പമാണ് എന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു കഴിഞ്ഞു. പാർട്ടി എടുക്കുന്ന തീരുമാനതിന്നു ഒപ്പമാണ് താനെന്ന് റോഷി അഗസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കേരള കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണി വിഭാഗത്തിന് ഒപ്പം ആണെന്നും, ഓന്തിനെ പോലെ നിലപാട് മാറ്റുന്നു സ്വഭാവം തനിക്കില്ലെന്നും റോഷി അഗസ്റ്റിൻ പറയുകയുണ്ടായി. ഉമ്മൻ ചാണ്ടിയുമായി താൻ കൂടികാഴ്ച നടത്തിയെന്ന വാർത്ത റോഷി അഗസ്റ്റിൻ നിഷേധിച്ചു.

Related Articles

Post Your Comments

Back to top button