Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പി.എസ്.സി ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ, സൈബര്‍ പ്രതിരോധത്തിന് സി.പി.എം ആഹ്വാനം.

പിഎസ്‌സി ഉദ്യോഗാര്‍ഥി അനുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം. സൈബര്‍ സ്പേസുകളില്‍ സിപിഎം അനുകൂല പോസ്റ്റുകളും കമന്‍റുകളും ക്വോട്ട നല്‍കി പോസ്റ്റ് ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.

പാർട്ടി ഗ്രൂപ്പുകളിൽ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നല്‍കിയ ഓഡിയോ സന്ദേശമാണ് ഇത് സംബന്ധിച്ച് പുറത്തായത്. എന്ത് കമന്‍റ് ഇടണമെന്ന് പാർട്ടി നേതൃത്വം അയച്ചുതരുമെന്നും ആസൂത്രിതമായി സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കണമെന്നുമാണ് എം.വി ജയരാജന്‍റെ പുറത്തായ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 300-400 കമന്‍റകളും പോസ്റ്റുകളും ഉണ്ടാകണമെന്നും ജയരാജന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ‘എന്ത് കമന്‍റിടണമെന്ന് പാര്‍ട്ടി അയച്ചുതരും. ഒരു ലോക്കല്‍ കമ്മിറ്റി 300-400കമന്‍റുകള്‍ ഇടാന്‍ ശ്രമിക്കണം. ഒരാള്‍ തന്നെ പത്തും പതിഞ്ചും കമന്‍റുകള്‍ ചെയ്തിട്ട് കാര്യമില്ല. കൂടൂതല്‍ പേര്‍ കമന്‍റ് ചെയ്യുക എന്നതിലേക്ക് എത്തണം.’ ശബ്ദരേഖ താഴെ കേൾക്കുക.

https://www.facebook.com/watch/?ref=external&v=3268778599823843

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button