Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ചുഴലിക്കാറ്റ്, കേരളം സൈന്യത്തിന്റെ സഹായം തേടി.

തിരുവനന്തപുരം/ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കന്‍ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയാറെടു പ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അസാധാരണമായ ഒരു ചുഴലി ക്കാറ്റ് രൂപപ്പെടുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. കരയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തില്‍ എത്താനിടയുള്ള കാറ്റിന്‍റെ ശക്തി എത്രമാത്രം വരുമെന്ന് വരും മണി ക്കൂറുകളില്‍
മാത്രമേ വ്യക്തത വരൂ. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയാ റെടുപ്പുകളാണ് അതിനാൽ നടന്നു വരുന്നത്. അടിയന്തര സാഹചര്യ ത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുവാന്‍ നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുവാന്‍ ആവശ്യ പ്പെട്ടിരിക്കുകയാണ്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റും സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി കേരളത്തിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുൻ നിർത്തി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ മത്സ്യബന്ധ നത്തിനായി കടലില്‍ പോയവരെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാ ൻ നടപടി എടുത്തിട്ടുണ്ട്. ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലര്‍ട്ടുമാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ പൊതുവെ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും കുറച്ച് ദിവസം തുടരുമെന്നുമാണ് പ്രവചിക്കുന്നത്. അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊ ക്കവും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാ ക്കാനുള്ള സാഹചര്യവും ഉണ്ടാക്കും. നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും വഴിയൊരുക്കും. കേരളത്തിലെ നദികളിലെ ജലനിരപ്പ് ഇപ്പോൾ അപകടാവസ്ഥയില്‍ അല്ല. അണക്കെട്ടുകളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം വരും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. ശബരിമലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button