CrimeDeathKerala NewsLatest News
ആലപ്പുഴയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇരുപത്തി അഞ്ച് കാരിയായ യുവതി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സാണ്. ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
യുവതിയുടെ മരണത്തിന് മുന്‍പ് യുവതിയുടെ സഹോദരി ഭര്‍ത്താവ് രതീഷിനെ കാണാനില്ലെന്ന പരാതിയും ഉണ്ടായിരുന്നു . ഇയാള്‍ക്കായി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് യുവതിയുടെ ആത്മഹത്യ. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.