കെ.എം ഷാജി എംഎൽഎയ്‌ക്കെതിരെ ഉണ്ടായ വധഭീഷണി, അന്വേഷണ സംഘം മുംബൈയിലേക്ക്.
NewsKeralaPoliticsLocal NewsCrime

കെ.എം ഷാജി എംഎൽഎയ്‌ക്കെതിരെ ഉണ്ടായ വധഭീഷണി, അന്വേഷണ സംഘം മുംബൈയിലേക്ക്.

തിരുവനന്തപുരം / കെ.എം ഷാജി എംഎൽഎയ്‌ക്കെതിരെ ഉണ്ടായ വധഭീഷണി സംഭവത്തിൽ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക്. കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പൊലീസ് ചോദ്യം ചെയ്തതിന് പിറകെയാണ് തീരുമാനം. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ തേജസ് ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പി.ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്. തോജസിന്റെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുവാനാണ് പോലീസ് ആഗ്രഹിക്കുന്നത്.

Related Articles

Post Your Comments

Back to top button