നെഞ്ചു വേദനയെത്തുടർന്ന് സൗരവ് ഗാംഗുലി ആശുപത്രിയിൽ.
KeralaNewsNationalLocal NewsHealth

നെഞ്ചു വേദനയെത്തുടർന്ന് സൗരവ് ഗാംഗുലി ആശുപത്രിയിൽ.

കോൽക്കത്ത / മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചു വേദനയെത്തുടർന്ന് കോൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശനിയാഴ്ച രാവിലെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗാംഗുലിയെ കോൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വസതിയിലെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത ഉണ്ടായെന്നാണ് വിവരം. വുഡ്‌ലാൻഡ് ആശുപത്രിയിൽ മൂന്ന് അംഗ ഡോക്ടർമാരുടെ സംഘമാണ് ഗാംഗുലിയെ നിരീക്ഷിക്കുന്നത്.

Related Articles

Post Your Comments

Back to top button