CrimeEditor's ChoiceKerala NewsLatest NewsLaw,NationalNewsPolitics

പ്രതിരോധ രഹസ്യങ്ങൾ ചൈനക്ക് ചോർത്തി: മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ, ചുരുളഴിയുന്നത് രാജ്യസുരക്ഷയിലെ വിള്ളലുകളുടെ കഥ

അതിർത്തിയിൽ ഇന്ത്യ – ചൈന പോര് മുറുകവെ, ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈനക്ക് ചോർത്തി നൽകിയ മാധ്യമ പ്രവർത്തകൻ ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ രാജീവ് ശർമയെ ഡൽഹി സ്പെഷ്യൽ സെൽ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ മറവിലായിരുന്നു വിവരങ്ങൾ ചോർത്തിയത്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചൈനീസ് ഇന്റലിജൻസ് ഏജൻസികൾക്ക് ചോർത്തി നൽകിയതായാണ് കണ്ടെത്തൽ. ചൈനീസ് ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന ക്വിംഗ് ഷി എന്ന ചൈനീസ് സ്ത്രീയേയും ഷെർ സിംഗ് ( രാജ് ബൊഹ്റ) എന്ന നേപ്പാളി പൗരനേയും സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഇവരുടെ അറസ്റ്റ്. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും ഉൾപ്പടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗൗരവ കരമായ സുരക്ഷാ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

വൻ തുക പ്രതിഫലം കൈപ്പറ്റിയാണ് രാജീവ് പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകൾ കൈമാറിയതെന്നും വിവരമുണ്ട്. 2010- 2014 സമയത്ത് ഗ്ലോബൽ ടൈംസിൽ ശർമ എഴുതിയിരുന്ന കോളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൈനയിലെ കുൻമിംഗ് നഗരത്തിൽ നിന്നും മൈക്കൾ എന്നയാൾ ശർമയുമായി ബന്ധപ്പെട്ടത്. തുടർന്ന് ശർമയെ ഇയാൾ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു ചൈനീസ് മാദ്ധ്യമത്തിലേക്കുള്ള ഇന്റർവ്യൂവിനായാണ് ശർമയെ ചൈനയിൽ എത്തിച്ചത്. ഇവിടെ വച്ചാണ് മൈക്കിളും അയാളുടെ കീഴുദ്യോഗസ്ഥനായ ക്സോ എന്നയാളും ശർമയോട് ഇന്ത്യ – ചൈന ബന്ധത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ഡോക്‌ലാം ഉൾപ്പെടെയുള്ള ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തി ഭാഗങ്ങളിലെ ഇന്ത്യൻ സേനാവിന്യാസത്തെ സംബന്ധിച്ചും മ്യാൻമർ – ഇന്ത്യാ സേനാ സഹകരണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇയാൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തി നൽകിയെന്നാണ് സംശയിക്കുന്നത്. ഓരോ വിവരങ്ങൾ കൈമാറുന്നതിനും ഏകദേശം 500 ഡോളർ വീതം ഇയാൾ കൈപ്പറ്റിയിരുന്നുവെന്നും 2019 ഇത്തരത്തിൽ 30 ലക്ഷം രൂപയാളം ഇയാൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. ഹവാല, ഷെൽ കമ്പനികൾ, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ തുടങ്ങിയ മാർഗ്ഗങ്ങൾ മുഖേനയാണ് രാജീവ് പണം കൈപ്പറ്റിയത്.
2019 ജനുവരിയിൽ കുൻമിംഗ് നഗരത്തിൽ തന്നെയുള്ള ജോർജ് എന്ന പേരിലെ ചൈനീസ് ഉദ്യോഗസ്ഥനെയും ശർമ പരിചയപ്പെട്ടു. ഒരു ചൈനീസ് മീഡിയ കമ്പനിയുടെ ജനറൽ മാനേജർ എന്ന പേരിലാണ് ജോർജ് പരിചയപ്പെടുത്തിയത്. കാഠ്മണ്ഡു വഴിയാണ് ശർമ ജോർജിനെ കാണാൻ കുൻമിംഗിൽ എത്തിയത്. ഇവിടെ വച്ചാണ് ദലൈലാമയെ സംബന്ധിച്ച വിവരങ്ങൾ എഴുതാനും തങ്ങൾക്ക് കൈമാറാനും ജോർജ് ശർമയോട് ആവശ്യപ്പെട്ടത്. . ഓരോ ആർട്ടിക്കിളിനും 500 ഡോളർ വീതം പ്രതിഫലം വാഗ്ദാനം ചെയ്തു. പ്രതിഫലം സൗത്ത് ഡൽഹിയിലെ മഹിപാലിപൂരിൽ പ്രവർത്തിക്കുന്ന സഹോദര സ്ഥാപനം വഴി കൈമാറാനായിരുന്നു ഉടമ്പടി. കള്ളപ്പേരുകളിൽ പരിചയപ്പെടുത്തിയ ചൈനീസ് ദമ്പതികളുടേതായിരുന്നു ഈ കമ്പനി. ഈ സ്ഥാപനത്തിന്റെ മേൽനോട്ടം ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ചൈനീസ് പൗര ക്വിംഗ് ഷിയും നേപ്പാൾ പൗരൻ രാജ് ബൊഹ്റയുമാണ്.
യു.എൻ.ഐ, ദ ട്രിബ്യൂൺ, സ്കാൽ ടൈംസ് എന്നീ മാദ്ധ്യമങ്ങളിലാണ് രാജീവ് ശർമ നേര
ത്തെ പ്രവർത്തിച്ചിരുന്നത്. സമീപകാലത്ത് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസിന് വേണ്ടി ഡൽഹിയിൽ നിന്നും ശർമ റിപ്പോർട്ടുകൾ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. രാജീവ് കിഷ്കിന്ദ എന്ന പേരിൽ ഇയാൾക്ക് യൂട്യൂബ് ചാനലുമുണ്ട്. പിതാംപുര സ്വദേശിയായ രാജീവ് ശർമയെ ഡൽഹി പൊലീസിലെ സൗത്ത് വെസ്റ്റേൺ സ്പെഷ്യൽ സെൽ സെപ്റ്റംബർ 14നാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് രാജീവ് ശർമ. ഇയാളുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 22ന് പാട്യാല ഹൗസ് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button