ചെന്നൈ: തിമിഴ് നടന്‍ വിജയ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ നികുതിയുമായി ബന്ധപ്പെട്ട കേസ് സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ഇതിനിടയിലാണ് വാഹന നികുതി ഇളവ് ആവശ്യപ്പെട്ട് ധനുഷ് നല്‍കിയ ഹര്‍ജിയെ കുറിച്ചും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഹര്‍ജി മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം. സുബ്രഹ്മണ്യന് പരിഗണിക്കും എന്നാണ് വിവരങ്ങള്‍. വിജയ് യുടെ ഹര്‍ജി തള്ളുകളും വിജയ് യെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്ത ജഡ്ജിയായിരുന്നു എസ്.എം. സുബ്രഹ്മണ്യന്.
2015 ല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണ് നികുതി ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ധനുഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.