Kerala NewsLatest NewsPoliticsUncategorized

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; പിൻവാതിൽ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയത്: ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. ബാലുശ്ശേരിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന പരിഹാസ ട്രോളുകളെ കുറിച്ചായിരുന്നു ധർമ്മജന്റെ പ്രതികരണം.

കഠിനമായ പ്രയത്‌നവും കഷ്ടപ്പാടുമാണ് തൻറെ കലാരംഗത്തുള്ള വളർച്ചക്ക് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടുവണ്ണൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധർമജൻ ബോൾഗാട്ടി. കേരളം നേരെയാകണമെങ്കിൽ ഇടത് മാറി വലത് വരണം എന്ന് ധർമ്മജൻ മുൻപ് പറഞ്ഞിരുന്നു.

രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ ഭാഗമായിരുന്നു ധർമജൻ ബോൾഗാട്ടി. അദ്ദേഹത്തോടൊപ്പം സുഹൃത്തായ രമേശ് പിഷാരടിയും കോൺഗ്രസിൽ ചേർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button