Kerala NewsLatest NewsNews
സിപിഎമ്മിനെ തറപറ്റിക്കാന്‍ ബാലുശ്ശേരിയില്‍ ധര്‍മജനെ നിര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തിയിട്ടുണ്ട്്.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.
മുസ്ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയില്‍ മറ്റൊരു സീറ്റ് ലീഗിന് നല്‍കും.