ദൃശ്യം സിനിമ സ്റ്റൈലിൽ ബംഗളൂരുവിലും കൊല.
NewsEntertainmentLocal NewsCrime

ദൃശ്യം സിനിമ സ്റ്റൈലിൽ ബംഗളൂരുവിലും കൊല.

ദൃശ്യം സിനിമയുടെ മാതൃകയില്‍ ബംഗളുരുവിൽ കാമുകനോടൊപ്പം ചേർന്ന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. കാമുകനോടൊപ്പം ജീവിക്കാനുള്ള ലക്ഷ്യവുമായി ഭർത്താവിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ഒടുവിൽ അകത്തായി.
മൈസൂര്‍ കെ.ആ‌ര്‍. നഗരയിലാണ് ജൂണ്‍ 22നാണ് സംഭവം നടന്നത്. മൈസൂര്‍ കെ.ആ‌ര്‍ നഗര്‍ സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചു വന്നിരുന്നത്. മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന ശാരദയും തമ്മിൽ കുറച്ചു കാലമായി മാനസിക പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ദിവസവും അമിതമായി മദ്യപിച്ചുകൊണ്ടാണ് ആനന്ദ് വീട്ടിലേക്ക് വന്നിരുന്നത്. കാമുകനോടൊപ്പം ജീവിക്കാൻ തീരുമാനമെടുത്ത ശാരദ, ആനന്ദിനെ കാമുകന്‍ ബാബുവിനോപ്പം ചേർന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ കന്നഡ പതിപ്പായ ‘ദൃശ്യ’യിലൂടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പ്രചോദനം ശാരദയ്ക്ക് ലഭിച്ചതെന്നാണ് പോലീസ് കേസ് അന്വേഷിക്കുമ്പോൾ ശാരദ പറഞ്ഞിരിക്കുന്നത്. കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി. അടുത്ത ദിവസം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നൽകുകയും ചെയ്തു.
ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച പൊലീസിന് ശാരദയെക്കുറിച്ച്‌ സംശയങ്ങള്‍ ഉണ്ടാവുകയായിരുന്നു. ശേഷം ശാരദയെയും ബാബുവിനെയും നല്ല രീതിയിൽ വിശദമായി ചോദ്യം ചെയ്തതോടെ ദൃശ്യം സിനിമ സ്റ്റൈൽ പുറത്തായി. ദൃശ്യ സിനിമയാണ് ഇത്തരത്തില്‍ കൊലപാതകം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാരദ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button