കൊവിഡ് രോഗികളെ ചികിത്സിക്കാനായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കി.
NationalHealth

കൊവിഡ് രോഗികളെ ചികിത്സിക്കാനായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കി.

കൊവിഡ് രോഗികളെ ചികിത്സിക്കാനായി മെഥില്‍പ്രിഡ്‌നിസോളോണിനു പകരം ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കി. കൊവിഡ് രൂക്ഷമായ രോഗികളില്‍ ഡെക്‌സാമെതാസോണ്‍ മരുന്ന് ഉപയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ബ്രിട്ടണില്‍ ഈ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് നിരവധി കൊവിഡ് രൂക്ഷമായ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചതായി കണ്ടെത്തി. ഇതിനുശേഷം ഡെക്‌സാമെതാസോണിന്റെ നിര്‍മ്മാണത്തിന് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ഈ മാസം ആദ്യം, മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ്-19 ന്റെ രോഗലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്കു ശരീരത്തിലെ അണുബാധ കുറയ്ക്കാനുമാണ് ഡെക്സാമെത്തസോൺ പ്രധാനമായും ഇതുവരെ ഉപയോഗിച്ചു വന്നിരുന്നത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കൊവിഡ് കണക്കാണ് രാജ്യത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 18,552 പേര്‍ക്കാണ് ശനിയാഴ്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മോശമായി ബാധിച്ച ലോകത്തിലെ 10 രാജ്യങ്ങളില്‍ നാലാമതാണ് ഇന്ത്യ ഇപ്പോഴുള്ളത്.

Related Articles

Post Your Comments

Back to top button