CrimeGulfKerala NewsLatest NewsLocal NewsNews

ഫൈസൽ സേട്ടൻ കാഞ്ഞ ബുദ്ധിയാണ്, സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസൽ ഫരീദ്.

സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദ് ആള് നിസാരകാരനല്ല നല്ല കാഞ്ഞ ബുദ്ധിയാണ് ആ തലയ്ക്ക്. മാത്രമല്ല ആരെ വേണമെങ്കിലും പട്ടിക്കാനും ഒരു ഉളുപ്പുമില്ലാതെ നല്ല പിള്ള ചമയനുമെല്ലാം ഈ സുന്ദരനായ സേട്ടന് നന്നായി അറിയാം. അതെ രണ്ടു രാജ്യങ്ങളെ പോലും ശത്രുതയിൽ നിർത്താൻ വണ്ണം ഉള്ള ഈ കാഞ്ഞ ബുദ്ധിയെല്ലാം വന്നത് ഈ തലയിൽ നിന്നാണ് എന്ന് എൻ ഐ എ. ഫൈസൽ ഫരീദ് എന്ന പേരിൽ ഈ പുളിടെ ഫോട്ടോ പൊക്കിയെടുത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അത് ഞാനല്ല ഞാനല്ല എന്ന് വിളിച്ചു കൂവിയ സുന്ദരനായ സേട്ടൻ ഇപ്പൊ ദുബായി പോലീസ് പിടിച്ച് പരിപ്പെടുത്തു തുടങ്ങിയപ്പോൾ എല്ലാം ഞാനാണ് എന്ന് സമ്മതിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസൽ ഫരീദ് ആണെന്ന് എൻ ഐ എ പറയുന്നു. യു.എ.ഇ.യിൽ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലിൽ ദുബായ് പോലീസിനോടും ഇക്കാര്യം ഫൈസൽ സമ്മതിച്ചതായാണു സൂചന. ഫൈസലിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതിൽ വ്യക്തതവരും. കഴിഞ്ഞവർഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകൾ പിടിക്കപ്പെടാതായതോടെ സ്വർണം ഒളിപ്പിച്ച് ഇത്തരം ബാഗുകൾ അയക്കാൻ തുടഗുകയായിരുന്നു. 20-ലേറെ തവണയായി 230 കിലോ സ്വർണമാണ് ഇത്തരത്തിൽ ഫൈസൽ ദുബായിൽനിന്ന് കേരളത്തിലേക്കു കടത്തിയതെന്നാണ് അറിയുന്നത്.
നയതന്ത്ര ബാഗേജുകളുടെ ക്ലിയറൻസിൽ പരിചയസമ്പന്നരായ സ്വപ്നയെയും സരിത്തിനെയും സ്വർണക്കടത്തിന് ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധയിലായിരുന്നു ഫൈസലെന്നാണ് എൻ.ഐ.എ.ക്കു ലഭിച്ച വിവരം. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്പ് കൃത്യമായ മുന്നൊരുക്കം വേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസൽ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്കാനറിൽ പിടിക്കപ്പെടാത്തവിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ച ഫൈസൽ ഇതെല്ലാം ഡമ്മി ബാഗുകളിൽ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു. പരീക്ഷണം വിജയിച്ചതോടെ ചെറിയതോതിൽ സ്വർണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയർ ചെയ്യാൻ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. 30 കിലോ സ്വർണവുമായി സ്വപ്നയും സരിത്തും പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജൂണിൽ രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും കടത്തിയതായും എൻ.ഐ.എ. കണ്ടെത്തി.
നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വപ്നയും സംഘവും ഇരുപതിലേറെ തവണ സ്വർണം കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ ചിലതിൽ 20 കിലോയിലേറെ സ്വർണമുണ്ടായിരുന്നു. ഈ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽ നിന്ന് ക്ലിയർ ചെയ്തിരുന്നത് സരിത്താണെന്നും തെളിഞ്ഞിട്ടുണ്ട്.
ഇത് മാത്രവുമല്ല ഫൈസല്‍ ഫരീദ് ആഡംബര ജീവിതത്തിന് നാട്ടുകാരെ മുഴുവൻ പറ്റിച്ച് കോടികൾ അടിച്ചു മാറ്റിയ കടകരാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടില്‍ പത്തു കോടിയോളം രൂപ ഇയാള്‍ പലർക്കും നൽകാനുണ്ട്. പണം കിട്ടാനുള്ളവര്‍ ഭീഷണി ഉള്‍പ്പെടെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണു സ്വര്‍ണക്കടത്തിനു തയാറായത്. അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായിട്ടും കടക്കെണിയിലായത് ആഡംബര ജീവിതം മൂലം ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്‍.ഐ.എ കേസില്‍ പ്രതിയായതോടെ കടം നല്‍കിയവര്‍ തത്കാലം തന്നെ തേടിവരില്ലെന്നാണു ഫൈസലിന്റെ പ്രതീക്ഷ. തേടിവന്നാല്‍ കേസില്‍പ്പെടാമെന്ന ഭയമുള്ളതിനാല്‍ ഫോണ്‍പോലും ചെയ്യാന്‍ പലരും തയാറാവില്ല. ഇതു ഫൈസലിനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. കടം നല്‍കിയവരില്‍ ഏറെയും ജൂവലറി ഉടമകളാണ്. ജീവിതം ഉല്ലാസമാക്കാന്‍ ഫൈസല്‍ പല ബിസിനസുകളും നടത്തിയെങ്കിലും വിജയിച്ചില്ല. ആഡംബര കാറുകളുടെ വര്‍ക്‌ഷോപ്പ് ഫൈസല്‍ ദുബായില്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്നു 90 ദിവസത്തെ വാടകയ്ക്കു കോടികള്‍ വിലയുള്ള വാഹനങ്ങളെടുക്കും. ഡ്യൂട്ടി അടയ്ക്കാതെ ഈ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നു മൂന്നുമാസം വരെ ഉപയോഗിക്കാം. ഇത്തരത്തില്‍ സമ്പന്നനായ ദുബായ്ക്കാരനെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണു കടം വാങ്ങിക്കൂട്ടിയത്. ദുബായില്‍ നാട്ടില്‍ എസ്‌റ്റേറ്റ് വാങ്ങിയെന്നുകാണിച്ചു രേഖകള്‍ ഈടുവച്ചു അവിടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വന്‍ തുകയും വായ്പയെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്നവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന സംശയിക്കുന്നുണ്ട്. വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ചാണു സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങുന്നത്. വലിയ ബിസിനസുണ്ടെന്നു കാണിക്കാനാണു ജിംനേഷ്യം, കാര്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ ഇയാള്‍ ദുബായില്‍ ആരംഭിച്ചത്. എന്നാല്‍ ഈ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു എന്നാണു ഇപ്പോഴുള്ള വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button