കേ​ന്ദ്ര നിർദേശം ക​ർ​ഷ​ക​ർ ത​ള്ളി, നി​യ​മ​ങ്ങ​ൾ‌ പി​ൻ​വ​ലി​ക്കും ​വ​രെ സ​മ​രം
NewsKeralaNationalLocal News

കേ​ന്ദ്ര നിർദേശം ക​ർ​ഷ​ക​ർ ത​ള്ളി, നി​യ​മ​ങ്ങ​ൾ‌ പി​ൻ​വ​ലി​ക്കും ​വ​രെ സ​മ​രം

ന്യൂ​ഡ​ൽ​ഹി / കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കാ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും ക​ർ​ഷ​ക​ർ ത​ള്ളി. വി​വാ​ദ നി​യ​മ​ങ്ങ​ൾ‌ മൂ​ന്നും പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന നിലപാടിൽ തന്നെയാണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സി​ങ്കു അ​തി​ർ​ത്തി​യി​ൽ നടന്ന സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഈ തീ​രു​മാ​നം. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ നി​യ​മം വേ​ണ​മെ​ന്നും കർഷകരുടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കർഷകരുമായി സർക്കാർ നടത്തിയ പത്താം തവണത്തെ ച​ർ​ച്ച​യി​ലാ​ണ് 18 മാ​സം വ​രെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന നിർദേശം സ​ർ​ക്കാ​ർ മുന്നോട്ടു വെക്കുന്നത്. എ​ന്നാ​ൽ ഇ​തി​നോ​ട് ഉ​ട​നെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

കാ​ർ​ഷി​ക​രം​ഗ​ത്തെ വി​ഷ​യ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കുമെന്നും, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തുമെന്നും, സ​മി​തിയുടെ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തു​വ​രെ ഒ​ന്ന​ര വ​ർ​ഷം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കില്ലെന്നുമായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. സ​മി​തി​ മുന്നോട്ടു വെക്കുന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെന്നും, ഒപ്പം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​മെ​ന്നു​മാ​ണ് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കിയിരുന്നത്.

Related Articles

Post Your Comments

Back to top button