കനത്ത മഴ കുടകില്‍ മല ഇടിഞ്ഞുവീണ് നാലുപേരെ കാണാതായി.

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി കുടകില്‍ നാലുപേരെ കാണാതായി. ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിലാണ് സംഭവം. തലക്കാവേരിയിലെ പ്രശ്‌സ്ത ക്ഷേത്രത്തിനടുത്തുള്ള മല ഇടിഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാരെയാണ് കാണാതായത്. മൂന്നു വീടുകള്‍ മണ്ണിനടയില്‍പെട്ടതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. മണ്ണിനടയില്‍പെട്ട കണ്ടെത്താനുള്ള തെരച്ചില്‍ ദേശീയദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നടത്തിവരുകയാണ്.

ജില്ലാ കളക്ടർ ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർ സ്ഥലത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി കുടകില്‍ ശക്തമായ മഴ തുടരുകയാണ്. കാവേരി കരകവിഞ്ഞതിനെ തുടര്‍ന്ന് വീരാജ്‌പേട്ട മടിക്കേരി റോഡിലെ പ്രധാന പാലം വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. കർണാടകത്തിലെ ഏഴു ജില്ലകളിൽ റെഡ് അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
/മഹേഷ് ചീക്കല്ലൂർ/