Kerala NewsLatest News

ഇടപാടുകൾ മുഖ്യന്റെ വസതിയിൽ

കൊച്ചി: രാജ്യ ദ്രോഹ പ്രവർത്തനമായി ബന്ധപ്പെട്ടു അന്വേഷണ ഏജൻസികൾ കുറ്റപത്രത്തിൽ പറയുന്ന സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷടക്കമുള്ളവരും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകൾ മുഖ്യമന്ത്രിയുടെ വസതിലായിരുന്നു നടന്നത്. 2017 ൽ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്‌നയെ മുഖ്യമന്ത്രിക്കറിയാം. സംഭവങ്ങൾ വിവാദമായപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്, സ്വപ്‍നയെ അറിഞ്ഞത് എന്ന് പറയുമ്പോൾ ഒരു മുഖ്യമന്ത്രിയുടെ പിടിപ്പുകേടും, അധികാര കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലായ്മയുമാണ് ഇക്കാര്യത്തിൽ വ്യക്തമാക്കുന്നത്. അറിയുമെന്ന് പറയുന്നത് എവിടെയാണ് പിണറായി തള്ളുന്നത്.പത്ര പ്രസ്താവനയിൽ തള്ളിയിട്ടു ഒരു കാര്യവുമില്ല. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൊഴി നൽകേണ്ടി വരുമ്പോൾ മാത്രമാണ് അത് പ്രായോഗികമാകുന്നത്. അപ്പോൾ തള്ളൂ, സ്ഥിരം തള്ള് അവിടെ വിലപ്പോവില്ല.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നൽകിയ മൊഴിയിൽ കൂടിക്കാഴ്ചയെക്കുറിച്ച് ഇങ്ങനെ വിവരിക്കുകയാണ്. ഇതിനു പിണറായി എന്ത് മറുപടി പറയും. ”2017 ൽ മുഖ്യമന്ത്രിയും യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയുടെ വീട്ടിൽ നടത്തിയ പല സ്വകാര്യ കൂടിക്കാഴ്ചകളിലൊന്നിൽ, മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു ശിവശങ്കർ ഐഎഎസ് ആയിരിക്കും. യുഎഇ കോൺസുലേറ്റും കേരള സർക്കാരും തമ്മിലുള്ള മുഖ്യകണ്ണിയെന്ന് ശിവശങ്കരൻ. യുഎഇ കോൺസുലേറ്റുമായുള്ള എല്ലാ ആവശ്യങ്ങൾക്കും ശിവശങ്കർ, കോൺസൽ ജനറലിന്റെ സെക്രട്ടറിയായ എന്നെ വിളിക്കുമായിരുന്നു. അതേപോലെ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് ഞാൻ അദ്ദേഹത്തെയും വിളിച്ചു. അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നു.” മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. ‘സ്വകാര്യ കൂടിക്കാഴ്ചകൾ’ ആയിരുന്നു എല്ലാം.. ‘2017 മുതൽ’ ഇതു നടക്കുന്നു. മുഖ്യമന്ത്രി, ശിവശങ്കർ, കോൺസൽ ജനറൽ, സ്വപ്‌ന സുരേഷ് എന്നിവർ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. അത്തരം ഒരു യോഗത്തിൽ ‘അനൗദ്യോഗിക’മായാണ് ശിവശങ്കറിനെ കോൺസുലേറ്റ് സംസ്ഥാന സർക്കാർ ഇടപാടുകളുടെ മുഖ്യകണ്ണിയായി അറിയിച്ചത്. ഇ ഡിക്ക് സ്വപ്‌ന നൽകിയ മൊഴിയിലെ ഈ വിവരങ്ങൾ കൂടുതൽ അന്വേഷണങ്ങക്കു ഉപയോഗപ്പെടുത്തി നിവരുകയാണ്.

വിദേശ കോൺസുലേറ്റുമായുള്ള സർക്കാരിന്റെ ‘സ്വകാര്യ ഇടപാടുകൾ, അനൗദ്യോഗികമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സർക്കാർ കോൺസുലേറ്റ് സമ്പർക്ക കണ്ണിയാക്കൽ തുടങ്ങിയവ സംഭവിച്ചോ എന്ന വിവരങ്ങൾ അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ശിവശങ്കറും ഈ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും സ്വപ്ന സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം, സ്വപ്‌ന സുരേഷിനെ അറിയില്ലെന്നു മുഖ്യമന്ത്രി പച്ച നുണ പ്രസ്താവനകൾ ഇറക്കി ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്നെ അറിയാമെന്നും സ്‌പേസ് പാർക്ക് പ്രോജക്ടിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇഡിയോട് സ്വപ്‌ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. മറ്റൊരു അന്വേഷണ ഏജൻസിയായ എൻഐഎയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് യുഎഇ ഔദ്യോഗിക യാത്രാ സംഘത്തിൽ ചേർന്നതെന്ന് സ്വപ്‌നയും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് സ്വപ്‌നയെ സംഘത്തിൽ ചേർത്തതെന്ന് എം. ശിവശങ്കറും മൊഴി നൽകിയിട്ടും മുഖ്യ മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നയാണ്.

അതേസമയം, അടുത്ത ചൊവ്വാഴ്ച വീണ്ടും കാണാം എന്ന് പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിനെ പറഞ്ഞു വിട്ടത്.
ശിവശങ്കർ സ്വപ്നയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പലരെ കൊണ്ടും നടത്തിയെടുത്തെങ്കിലും അതിനൊന്നും തെളിവ് നൽകാൻ ശിവശങ്കരൻ ഇനിയും കൂട്ടാക്കിയിട്ടില്ല. ഉയന്നതാരെ സംരക്ഷിക്കാൻ വേണ്ടിയാണിത്. സ്വപ്‌നയുമായി ഉദ്യോഗതലത്തിൽ ശിവശങ്കർ വഴിവിട്ട നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും തെളിവില്ലാതാക്കാൻ ശിവശങ്കറിന് ഇതിനകം കഴിഞ്ഞു. ഇക്കാര്യത്തിൽ, കസ്റ്റംസ്, ഉൾപ്പടെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ പരാജയപെട്ടു എന്നതാണ് ശിവശങ്കറിനെതിരെ തുടർന്ന് വന്ന മൊഴികൾ വിളിച്ചു പറയുന്നത്. കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചതോടെ എൻഐഎ കേസിലും ജാമ്യം ഉറപ്പിച്ച് വീട്ടിൽ പോയി ചാനൽ ചർച്ച നടത്താനിരുന്ന സ്വപ്നയ്ക്ക് അക്ഷരാത്ഥത്തിൽ ഇരുട്ടടി കിട്ടുകയായിരുന്നു,. ഏത് കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ പറ്റാത്ത കൊഫേപോസ ചുമത്തി കസ്റ്റംസ്പ സ്വപ്നയേയും സന്ദീപിനെയും പൂട്ടിയിരുന്നു. സ്വർണ ക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ രഹസ്യമൊഴി പുറത്തുവിട്ടാൽ രാഷ്ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ്മൊ പറഞ്ഞിരിക്കുകയാണ്. പ്പകർപ്പ് സ്വപ്നയ്ക്ക് നൽകിയാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അടുതെത്തുമെന്ന് കസ്റ്റംസ് അഭിഭാഷകൻ പറഞ്ഞിട്ടുണ്ട്.

തുടർച്ചയായി ചോദ്യം ചെയ്തിട്ടും സർക്കാർ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസോ ഇഡിയോ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ നിർണായക തെളിവുകൾ ലഭിച്ചു എന്നാണ് സൂചന. സ്വർണക്കടത്തിലും ഈന്തപ്പഴം ഇടപാടിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാൻ കസ്റ്റംസ് നിയമോപദേശം തേടിയെന്നും സൂചന. അദ്ദേഹത്തോടു മറ്റന്നാൾ വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥനായതിനാൽ കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയാലേ അറസ്റ്റിലേക്കു കടക്കൂ. തെളിവുകൾ ഒത്തുനോക്കാനായി ശിവശങ്കറിനെയും സ്വപ്‌നയേയും രണ്ടിടത്തായി ഒരേസമയം ചോദ്യംചെയ്തു. ഇന്നലെ രാവിലെ പത്തോടെ ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ഹാജരായി. പത്തരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്‌നയെ ചോദ്യംചെയ്യാൻ കാക്കനാട് സബ് ജയിലിലെത്തി. ചോദ്യംചെയ്യലിനുശേഷം രാത്രി പത്തേകാലോടെയാണു ശിവശങ്കറിനെ വിട്ടയച്ചത്. രണ്ടുദിവസമായി ഇതുവരെ 22 മണിക്കൂറിലധികം ചോദ്യംചെയ്തു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനു ഗാഢബന്ധമാണുള്ളതെന്നും സ്വർണക്കടത്തിലും ഈന്തപ്പഴം ഇടപാടിലും അദ്ദേഹത്തിന്റെ ഇടപെടൽ പ്രകടമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കേന്ദ്രനിയമം ലംഘിച്ചാണു നയതന്ത്ര ബാഗേജിൽ 17000 കിലോഗ്രാം ഈന്തപ്പഴം കൊണ്ടുവന്നത്. എന്നാൽ, യു.എ.ഇ. കോൺസുലേറ്റ് എത്തിച്ച ഈന്തപ്പഴം സർക്കാർ വിതരണം ചെയ്യുക മാത്രമാണുണ്ടായതെന്ന നിലപാടിൽ ശിവശങ്കർ ഉറച്ചുനിൽക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button