Kerala NewsLatest News

ശിവശങ്കരന്റെ വീക് പോയിന്റിൽ സ്വപ്ന പിടി മുറുക്കി

സ്വപ്നയുടെ വീക്ക് പോയിന്റിൽ ശിവശങ്കരൻ പിടിച്ചതോ, ശിവശങ്കരന്റെ വീക് പോയിന്റിൽ സ്വപ്ന പിടി മുറുക്കിയതോ മാത്രമാണ് സ്വപ്‍ന ശിവശങ്കരൻ ബദ്ധമെന്നു കരുതിയിരുന്നവർക്ക് തെറ്റി. ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ ബലഹീനത മാത്രമാണ് സ്വപ്നറാണിയുമായി നടന്ന അഴിഞ്ഞാട്ടമെന്നു കരുതിയവർക്കും തെറ്റി. ഔദ്യോഗിക ടെൻഷനുകൾക്കിടയിൽ സ്വപ്നയുടെ വീട്ടിൽ ശിവശങ്കരൻ പോയത് ഒരൽപം നിർവൃതിക്കുവേണ്ടിയായിന്നുവോ, കുറച്ചുനേരം സല്ലാപത്തിനു വേണ്ടി ആയിരുന്നുവോ, അതൊന്നുമല്ല. ശിവശങ്കരൻ സ്വപനയിൽ വീണുപോയി.
വീട്ടിലെത്തുമ്പോഴൊക്കെ മടിയിൽ തല ചായ്ച്ചു, മുടിയിഴകളിൽ വിരലുകൾ ഓടിച്ചു സ്വപ്ന പറഞ്ഞു കൊടുത്തത് പണം ഉണ്ടാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ ആയിരുന്നു. തന്റെ ബോസിനോടും ശിവശങ്കരൻ ഓതിക്കൊടുത്തു അത്. ദുബായ് യാത്ര പോലും പിന്നീടാണ് നടന്നത്. എല്ലാത്തിനും പിന്നിൽ സ്വപ്ന-ശിവശങ്കരൻ ബന്ധമാണെന്നതിന്റെ ചുരുളുകൾ അഴിയുകയാണ്. ഒപ്പം ഒരു പ്രമുഖ നന്മയുടെ സമ്മതനും വ്യവസായ പ്രമുഖനും, ഞാനൊരു രാഷ്ട്രീയ കോമരമാണെന്ന് അഴിഞ്ഞാടുന്ന പ്രമുഖന്റെ മകളും കേരള ജനതയെ മുഴുവൻ വിഡ്ഢികളാക്കിയ രാഷ്ട്രീയ കോമരമാടുന്ന നാടകത്തിലുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വ്യക്തതക്കും ഉത്തരങ്ങൾക്കുമായി സമാന്തര ചോദ്യം ചെയ്യൽ രീതി ശനിയാഴ്ച്ച അന്വേഷണ സംഘം അവലംബിക്കുകയായിരുന്നു. ശിവശങ്കരനെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ സ്വപ്ന സുരേഷിനെയും പി.എസ്.സരിത്തിനെയും ജയിലിലും ചോദ്യം ചെയ്തു. ഉത്തരങ്ങൾ തൽസമയം പരിശോധിച്ച് ഉറപ്പുവരുത്തി മുന്നോട്ടു പോകുന്ന രീതിയാണ് അന്വേഷണ സംഘം സ്വീകരിച്ചത്. ഉത്തരങ്ങളെ നേരത്തെ പ്രതികൾ നൽകിയ മൊഴികളുമായി ഒത്തുനോക്കി ഉറപ്പു വരുത്തുന്നതിനോടൊപ്പം സംശയമുള്ളവ പ്രതികളോടുംശിവശങ്കറിനോടും വീണ്ടും ആവർത്തിക്കുകയും ചെയ്തിരുന്നു.

പ്രതികളെ ജയിലിൽ ചോദ്യംചെയ്യാൻ അന്വേഷണ സംഘം നേരത്തെ കോടതിയുടെ അനുമതി നേടിയിരുന്നു. ഉദ്യോഗസ്ഥരുമായി സ്വർണക്കടത്തിലും ഈന്തപ്പഴം ഇറക്കുമതിയിലും എല്ലാം ശിവശങ്കർ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും തൽസമയം വിളിച്ചുചോദിച്ച് ഉറപ്പു വരുത്തുന്ന രീതിയിലാണ് ചോദ്യം ചെയ്യൽ. ഇറക്കുമതി ചെയ്ത 17,000 കിലോ ഈന്തപ്പഴം സാമൂഹികനീതി വകുപ്പു വഴി വിതരണം ചെയ്യുന്നതിനായിരുന്നു തീരുമാനം. ഇതിനു സർക്കാരുമായോ വകുപ്പുമായോ കോൺസുലേറ്റ് യാതൊരുവിധ എഴുത്തുകുത്തുകളും നടത്തിയിട്ടില്ലെന്നു അന്നത്തെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ ഐഎഎസ് മൊഴി നൽകിയിരുന്നു.ശിവശങ്കർ വാക്കാൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി നടപ്പാക്കിയതെന്നും ഇവർ പറഞ്ഞു.ഇത് ശിവശങ്കരന് തിരിച്ചടിയാവുകയും ചെയ്തു.


മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇത്രയും അധികം അളവിൽ ഇറക്കുമതി ചെയ്തിട്ടും എല്ലാ ജില്ലയിലേക്കും വിതരണം എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബാക്കി ഈന്തപ്പഴം എവിടേക്കാണു പോയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അവ്യക്തതയും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇടപാടിൽ ബന്ധപ്പെട്ടവരെ എല്ലാം ഫോണിൽ വിളിച്ചു രേഖകൾ പരിശോധിക്കും. ഈ രീതി തുടരുന്നതിനാൽ ചോദ്യം ചെയ്യൽ നീണ്ടു പോയേക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങൾ സമാന്തര ചോദ്യം ചെയ്യലിലൂടെ നീക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞാൽ സ്വർണ്ണത്തിനൊപ്പം ഈന്തപ്പഴത്തിലും പ്രമുഖരുടെ നിര ഉണ്ടാകുമെന്ന് തീർച്ചയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button