സ്വർണ്ണ കടത്ത്: രാജ്യാന്തര ബന്ധമുള്ള ഹവാല ലോബിയിലേക്കും, എൻ ഐ എ ക്ക് പിറകെ എൻഫോഴ്‌സ്‌മെന്റും കളത്തിലിറങ്ങും.
KeralaNewsNationalLocal NewsBusinessCrime

സ്വർണ്ണ കടത്ത്: രാജ്യാന്തര ബന്ധമുള്ള ഹവാല ലോബിയിലേക്കും, എൻ ഐ എ ക്ക് പിറകെ എൻഫോഴ്‌സ്‌മെന്റും കളത്തിലിറങ്ങും.

സർക്കാരിനെ വെട്ടിലാക്കിയ ബന്ധം

രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന സ്വർണ്ണ കള്ളക്കടത്ത് സംഭവത്തിൽ എൻ ഐ എ അന്വേഷണം പ്രഖ്യാപിച്ചതിനു പിറകെ, സ്വർണ്ണ കടത്തിൽ ഹവാല ഇടപാടുകാരുടെ രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തയ്യാറാകും. അന്തർദേശീയ ബന്ധമുള്ള ഹവാല ഇടപാടുകാർക്ക് സ്വർണ്ണ കടത്തിൽ ബന്ധമുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിനു സ്വർണ്ണ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന സൂചന കൂടി അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്.

ഹവാല ഇടപാടുകാർ കള്ള പണം വെളുപ്പിക്കാൻ ദുബായ് വഴി സ്വർണ്ണ കടത്തു ഉപാധിയാക്കുന്നുണ്ടെന്ന സൂചനയാനുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഇത് നടത്താനാവൂ എന്നാണു കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. തുടർന്നാണ് വിശദാന്വേഷണത്തിനു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നത്. ‌രാജ്യ വിരുദ്ധ ശക്തികൾക്ക് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചാൽ രാജ്യത്തെ സെൻസേഷണൽ കേസായി സ്വർണ്ണ കടത്തു മാറും. കേരള രാഷ്ട്രീയത്തിലെ വൻ തലകൾ ഉരുളും. കള്ള പണം വെളുപ്പിക്കാൻ ഭരണ സൗകര്യങ്ങൾ ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാകും.

കോഴിക്കോട്ടെ മുസ്ലിം ലീഗുമായി ബന്ധമുള്ള നേതാവിന്റെ മകനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊടുവള്ളിയിൽ പ്രമുഖ നേതാവിന് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരുന്നു. കള്ള പണം വെളുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് സ്വർണ്ണ കടത്തെന്ന് വിവിധ കേന്ദ്ര ഏജൻസികൾ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നത് സാരിയായിരുന്നു എന്നാണു ഈ സംഭവം അടിവരയിടുന്നത്. സ്വർണ്ണ കടത്തിനും ഹവാല ഇടപാടിനും കുപ്രസിദ്ധിയാർജ്ജിച്ച മേഖലയാണ് കൊടുവള്ളി. അന്താരാഷ്ട വേരുകൾ ഉള്ള ഹവാല ഇടപാടുകാർ ഈ മേഖലയിൽ പ്രവർത്തിക്കുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം കേന്ദ്ര സർക്കാരിന് റിപ്പോർട്ടു ചെയ്തിരുന്നത്.

മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ തീവ്ര സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കള്ള പണം വെളുപ്പിക്കുന്നതിനും ഹവാല -സ്വർണ്ണ കടത്തിലും ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് എൻ ഐ എ കേസന്വേഷണം തുടങ്ങുന്നത്. എൻഫോഴ്‌സ്‌മെന്റും പിന്നീട് സി.ബി.ഐ യും കേസന്വേഷണത്തിൽ പങ്കാളികളാകും. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും ഇക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിയ്ക്കുക. രാജ്യ വിരുദ്ധ ശക്തികളുടെ പങ്കും ഇന്ത്യയിലേക്ക് വൻ തോതിൽ ഹവാല പണം ഇറക്കുന്ന ലോബിയും കേസിൽ ഉൾപെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അമിത് ഷാ നേരിട്ട് കേസിന്റെ മേൽ നോട്ടം വഹിക്കുന്നത്തിനു കാരണമായത്.

Related Articles

Post Your Comments

Back to top button