സ്വർണ്ണക്കടത്ത് കേരളത്തെ മുൾമുനയിൽ നിർത്തുകയാണ്, പണം വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് എന്‍ഐഎ ഉറപ്പിച്ചു പറയുമ്പോൾ.
GulfNewsKeralaNationalLocal NewsCrime

സ്വർണ്ണക്കടത്ത് കേരളത്തെ മുൾമുനയിൽ നിർത്തുകയാണ്, പണം വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് എന്‍ഐഎ ഉറപ്പിച്ചു പറയുമ്പോൾ.

സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസുമായി ചങ്ങല കണ്ണിയായി മാറുമ്പോൾ
ഉന്നതരും ഭീകര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി എൻ ഐ എ സംശയിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളും അവിഹിത ബന്ധങ്ങളും നിയമ വിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കേരളത്തെ മുൾമുനയിൽ നിർത്തുകയാണ്.

നിരവധിപേർ അറസ്റ്റിലായ കേസിൽ കള്ളക്കടത്തിന് കണ്ണികളായവർക്ക് ലഭിച്ച കമ്മീഷനും, ലാഭ വിഹിതവും ഒക്കെ കഴിച്ചുള്ള കോടികൾ ഒഴുകിയ വഴിയാണ് എൻ ഐ എ ഇപ്പോൾ മുഖ്യമായും തേടുന്നത്. വിവാദത്തില്‍ കുടുങ്ങിയവരും ഇനി അറസ്റ്റിലാകാനുള്ളവരും എല്ലാം അന്വേഷണ സംഘങ്ങളുടെ വലയിൽ പെട്ട് ഉറക്കം നഷ്ട്ടപെട്ടു കഴിയുന്നവർക്കൊപ്പം, ഭരണ രംഗത്തെ ബന്ധങ്ങൾ ഉന്നതങ്ങളിലെ പലരുടെയും ഉറക്കം നഷ്ട്ടപ്പെടുത്തിയിരിക്കുകയുമാണ്. കേന്ദ്രത്തിന്റെ അഞ്ച് ഏജന്‍സികളാണ് വിവാദമായ സ്വർണ്ണക്കടത്ത് സംഭവം അന്വേഷിക്കുന്നത്. എന്‍ഐഎ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് എന്നിവയാണവ. രാജ്യ സുരക്ഷയെ ബാധിക്കും വിധം കോടികളാണ് സ്വര്‍ണ്ണത്തിന്റെ രൂപത്തിൽ കേരള മണ്ണിലേക്ക് ഒഴുകിയത്. 23 തവണയായി നടന്ന ഇടപാടുകയിൽ 200 കോടിയിലേറെ രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ബന്ധങ്ങൾ ആരോപിക്കപെടുന്ന സംഭവങ്ങളിൽ കേരളത്തിൽ എത്തിയത്.


സ്വന്തം പ്രൈവറ്റ് സെക്രട്ടറിയുടെ വഴി വിട്ട ബന്ധങ്ങൾ വഴി രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന മുഖ്യ മന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽസംശയത്തിന്റെ നിഴലിൽ പെടുകയായിരുന്നു. സ്വർണ്ണക്കടത്ത് വഴി ലഭിച്ച പണം വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് എന്‍ഐഎ ഉറപ്പിച്ചു പറയുമ്പോൾ, വരും നാളുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നതിന്റെ സൂചനകൂടിയാണ് എൻ ഐ എ നൽകുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് സ്വര്‍ണ്ണക്കടത്തിലെ പങ്കാളികളും സഹായികളുമായി എന്നതാണ് ഏറെ ശ്രദ്ധേയം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ , അഡീ. പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ എന്നിവരാണ് വിവാദങ്ങളില്‍ കുടുങ്ങിയത്. മുഖ്യന്റെ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ എം.ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തു. വൈകാതെ എന്‍ഐഎയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ കാര്യം ശിവശങ്കറിന്‌ വ്യക്തമായി അറിയാമായിരുന്നുവെന്നും ഗൂഢാലോചനകളില്‍ പങ്കുണ്ടെന്നുമാണ് ഒന്നാം പ്രതി സരിത്തിന്റെയും രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റേയും മൊഴികള്‍ തന്നെ പറഞ്ഞിരിക്കുന്നത്. ഇയാള്‍ക്ക് സ്വപ്‌നയുമായും സരിത്തുമായും സന്ദീപുമായും വളരെ അടുത്ത ബന്ധമുണ്ടെന്ന് എൻ ഐ യും, കസ്റ്റംസും കണ്ടെത്തിക്കഴിഞ്ഞു.

കേസിലെ പ്രതിയായ സ്വപ്നയുമായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അടുത്ത ബന്ധം ഉള്ളതായ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്നയുടെ ബന്ധപ്പെട്ട ഒരു പരിപാടിക്ക് പാർട്ടിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്പെഷ്യൽ ബ്രാഞ്ച് പോലീസിനെ പോലും അറിയിക്കാതെ ശ്രീരാമകൃഷ്ണൻ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോവുകയുണ്ടായി. പൊതുപരിപാടിയില്‍ സ്പീക്കര്‍ സ്വപ്‌നയുടെ തോളില്‍ തട്ടുന്നതും, സ്വപ്‌ന സ്പീക്കറെ കസേരയില്‍ പിടിച്ചിരുത്തുന്നതും എല്ലാം അടങ്ങുന്ന വീഡിയോ വരെ വൈറലായി. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തത് ശ്രീരാമകൃഷ്ണന്‍ ആണ്.
കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷയുമായി നിരവധി തവണ മന്ത്രി ജലീൽ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും, മൂന്നുതവണ സ്വപ്‌ന, മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നതിൽ പെടുന്നു. റംസാന്‍ റിലീഫ് എന്ന പേരില്‍ യുഎഇയുടെ സാമ്പത്തിക സഹായം പെരുമാറ്റ ചട്ടങ്ങളും, നിയമ മാനദണ്ഢങ്ങളും മറികടന്നു മന്ത്രി വാങ്ങി. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ ലംഘിച്ച്‌ സ്വര്‍ണ്ണക്കടത്തു പ്രതികളുമായുള്ള ബന്ധം കൊണ്ട് മാത്രം സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനം വരെ നടത്തി. കേസിലെ പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായ പോലീസുകാരനെ ചട്ടങ്ങള്‍ ലംഘിച്ച്‌ വിട്ടുകൊടുത്തു. ബെഹ്‌റയുമായി മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോൾ മുതൽ പരിചയത്തിലായിരുന്ന അരുണ്‍ ബാലചന്ദ്രനെ മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് തിരുകിക്കയറ്റാൻ ശിവശങ്കർ വഴി സഹായം ചെയ്യുന്നു. എം ശിവശങ്കരൻ, മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയായ ബാലചന്ദ്രനെ ഉപയോഗപ്പെടുത്തി കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് രഹസ്യ ലാവണമായി ഫ്‌ളാറ്റ് വാടകക്ക് എടുത്തു കൊടുക്കുന്നു. ശിവശങ്കറുമായുള്ള ബന്ധം വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഇയാളെ വിവാദം കത്തിയതോടെ ജോലിയിൽ നിന്നും നീക്കി.

സ്വര്‍ണ്ണക്കള്ളക്കടത്തുകളിലെ മുഖ്യ ആസൂത്രധാരകനായ ഫൈസല്‍ ഫരീദിനെ എൻ ഐ യുടെ കൈയ്യിൽ ഇനിയും ചോദ്യം ചെയ്യാൻ കിട്ടിയിട്ടില്ല. തൃശൂര്‍ കൈപ്പമംഗലം സ്വദേശിയായ ഇയാൾ ഇപ്പോള്‍ യുഎഇ പോലീസിന്റെ കസ്റ്റഡിയിലാണ്. വിപുലമായ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച ഇയാള്‍ അനവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് ഇതിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള വിവരം. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെ യുഎഇ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.

നയതന്ത്ര ബാഗേജിന്റെ മറവില്‍ കോടികളുടെ സ്വര്‍ണ്ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടത്തിയെന്ന കേസില്‍ സരിത് ആണ് ഒന്നാം പ്രതി. യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്നു ഇയാള്‍. രണ്ടാം പ്രതി സ്വപ്‌ന നേരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യവേ‌ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് വ്യാജപരാതി നല്‍കി അയാളെ സ്ഥലം മാറ്റിയ കേസിലും മുഖ്യ പ്രതിയാണ്.

തുടർന്ന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കിടെ കിട്ടിയ ബന്ധങ്ങള്‍ കൈമുതലാക്കി സ്വര്‍ണ്ണടക്കത്തിൽ സ്വപ്ന പങ്കാളിയാവുകയായിരുന്നു. ശിവശങ്കറുമായുള്ള ആഴത്തിലെ ബന്ധം കള്ളക്കടത്തിന് പരമാവധി ഉപയോഗപ്പെടുത്തി. ശിവശങ്കറും ഒത്ത് പലയിടങ്ങളില്‍ യാത്ര ചെയ്തു.
പത്താം ക്ലാസ് പോലുമില്ലാത്ത അവര്‍, ശിവശങ്കറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമായ കസേരയിൽ ഇടം നേടി. ഒന്നേ മുക്കാല്‍ ലക്ഷം രൂപ ശമ്പളത്തിനായിരുന്നു ശിവശങ്കരൻ സ്വപ്നയെ പിടിച്ചു കസേരയിൽ ഉറപ്പിച്ചിരുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു നടന്ന കള്ളക്കടത്തിൽ ആണിക്കല്ലായ‌ സന്ദീപ് കേസിലെ നാലാം പ്രതിയാണ്.

കള്ളക്കടത്തിന്റെ മുഖ്യ കണ്ണിയായ റമീസ് തീവ്രവാദ സംഘടനകള്‍ക്കു വേണ്ടി തോക്കു കടത്തിയ കേസിലും പ്രതിയാണ്. പലതവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെങ്കിലും, പണമെല്ലാം റമീസ് എവിടേക്ക് കൊടുത്തു എന്നതാണ് കണ്ടെത്താൻ ബാക്കിയുള്ള പട്ടികയിൽ ബാക്കി നിൽക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാല്‍. മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടില്‍ പി. മുഹമ്മദ് ഷാഫി, കൊണ്ടോട്ടി ബാബു നിവാസില്‍ ഹംജത് അലി, മലപ്പുറം മഞ്ചേരി കമ്മുതറമ്മണ്ണില്‍ ടി.എം. മുഹമ്മദ് അന്‍വർ,മലപ്പുറം വേങ്ങര എടക്കണ്ടന്‍ സെയ്ദലവി,തുടങ്ങിയവരെയാണ് കസ്റ്റംസ്, എൻ ഐ എ
സംഘങ്ങൾ പിന്നീട് തൂക്കിയത്.
പിടികൂടപ്പെട്ടവരിൽ മലപ്പുറം വേങ്ങര എടക്കണ്ടന്‍ സെയ്ദലവി, ജലാലിന്റെ പക്കല്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം ജ്വല്ലറികള്‍ക്ക് കൈമാറിവരുകയായിരുന്നു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുള്ള ഇയാള്‍ക്ക് കോഴിക്കോട്ടെ ജ്വല്ലറിയിലും കണ്‍വന്‍ഷന്‍ സെന്ററിലും ഓഹരി പങ്കാളിത്തം. ബാവ എന്നും അറിയപ്പെടുന്ന ഇയാള്‍ക്ക് അല്‍ ഉമ എന്ന ഭീകര സംഘടനയുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. തബ്‌ലീഗ് പ്രവര്‍ത്തകനായ ഇയാൾ കഴിഞ്ഞ 20 വർഷങ്ങളായി സ്വര്‍ണക്കള്ളക്കടത്ത് രംഗത്ത് പ്രവര്‍ത്തിച്ചു വരുകയാണ്.
കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ കെ.വി. മുഹമ്മദ് അബ്ദുള്‍ ഷമീർ,ട്ടക്കിണര്‍ കോങ്കണ്ടിപ്പറമ്ബ് ജാസ്മഹലില്‍ സി.വി. ജിഫ്‌സൽ എന്നിവരെയും, പണം നിക്ഷേപിച്ച മലപ്പുറം കൂട്ടലങ്ങാടി പടിക്കമണ്ണില്‍ പി.എം. അബ്ദുള്‍ ഹമീദ്, കൂട്ടിലങ്ങാടി പഴേടത്ത് അബൂബക്കര്‍, കോട്ടക്കല്‍ കോഴിച്ചന പട്ടിത്തൊടി പി.ടി. അബ്ദുഎന്നിവരെ, കസ്റ്റംസ് കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ റെയ്ഡ് നടത്തി 3.45 കിലോ സ്വര്‍ണം പിടിച്ചെടുത്ത ശേഷമാണ് പിടികൂടുന്നത്.
കൈത്തണ്ട മുറിച്ച്‌ ആത്മഹത്യ ശ്രമം നടത്തിയതായി പ്രചാരണം ഉണ്ടായ പോലീസ് കോണ്‍സ്റ്റബിൾ ജയഘോഷ് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാനായിരുന്നു. കൈത്തണ്ട മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളുടെ നിയമനം അടക്കം ദുരൂഹമാത്രമാണുള്ളത്. ഇയാളെയും എന്‍ഐഎ ചോദ്യം ചെയ്തിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button