യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു.
KeralaGulfNewsNationalLocal NewsCrime

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നയതന്ത്ര ബാഗിൽ നടന്ന സ്വർണക്കടത്ത് സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷ്‌ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നി ല്ലെന്നും, ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിഎന്നും, ചോണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഇവ രണ്ടും സർവീസ് ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വധഭീഷണി ഉണ്ടെന്ന ജയഘോഷിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നാണ് പോലീസ് പറയുന്നത്. വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി കണ്‍ട്രോൾ റൂം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കോൺസുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ എസ്.ആർ.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയതിൽ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ലംഘിച്ചാണെന്നു ആരോപണം ഉയർന്നിരുന്നു. ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനൽകി ഡിജിപി ഉത്തരവിറക്കുന്നത്. 2019 ഡിസംബർ 18ന് കോൺസുലേറ്റ് ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി എന്നാണു ഇപ്പോൾ പറയുന്ന വിശദീകരണം. 2017 ജൂൺ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനൽകിയിരുന്നു. ഇതും നടപടിക്രമങ്ങൾ മറികടന്നാണെന്ന് ആക്ഷേപം ഉണ്ട്. എൻഐഎയുടെ നിരീക്ഷണത്തിലുള്ള ജയഘോഷിനെ കസ്റ്റംസും എൻഐഎയും വീണ്ടും ചോദ്യം ചെയ്യുമെന്ന വിവരമുണ്ട്.

Related Articles

Post Your Comments

Back to top button