കോൺഗ്രസ് എം പി മാർ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്.
NewsKeralaNationalPoliticsLocal News

കോൺഗ്രസ് എം പി മാർ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്.

ന്യൂഡൽഹി / കോൺഗ്രസ് എം പി മാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകില്ല. ലോക്‌സഭയിലും രാജ്യസഭയിലും കോൺ​ഗ്രസിന് അം​ഗസംഖ്യ കുറവായ സാഹചര്യത്തിൽ എം പിമാർ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ്എ ത്തിച്ചേർന്നിരിക്കുകയാണ്. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്‌ക്കാനാവില്ല എന്ന നിലപാട് ആണ് ഹൈക്കമാന്റ് സ്വീകരിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്തും ഇക്കാര്യത്തിൽ ഇളവു വേണ്ടെന്നാണ് നിലവിലുള്ള ധാരണ. കേരളത്തിലെ ചില കോൺഗ്രസ് എം പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കെ മുരളീധരൻ, കെ സുധാകരൻ എന്നിവർക്ക് പുറമെ അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കുമെന്നും സൂചനകളുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാദ്ധ്യതയുളളൂ എന്ന ചില സ്വയം വിലയിരുത്തലുകളായിരുന്നു ഇതിനു പിന്നിൽ.

Related Articles

Post Your Comments

Back to top button