കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതി.
KeralaNewsNationalLocal NewsCrime

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതി.

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിൻറെ ഭാഗമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറാനും ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. വിജിലന്‍സും ഇ.ഡിയും, അന്വേഷണം നടത്തുന്ന കേസാണിത്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണമാണിതെന്ന് ആരോപിച്ച് കളമശേരി സ്വദേശി ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
നോട്ട് നിരോധന സമയത്ത് ചന്ദ്രിക പത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Related Articles

Post Your Comments

Back to top button