ഷെഫീക്കിന്റെ കസ്റ്റഡി മരണം,​ മനു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.
KeralaNewsLocal NewsCrimeObituary

ഷെഫീക്കിന്റെ കസ്റ്റഡി മരണം,​ മനു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

തിരുവനന്തപുരം/ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മ​ര​ണ​കാ​ര​ണം പോ​ലീ​സ് മ​ർ​ദ്ദ​ന​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അടിസ്ഥാനത്തിലാണിത്

ഷെഫീക്കിന്റെ മരണം സംബന്ധിച്ച് ജ​യി​ൽ ഡി​ജി​പി​യും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് നൽകണമെന്നാണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് നി​ർ​ദേ​ശി​ച്ചിട്ടുള്ളത്.

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​ഞ്ഞ റി​മാ​ൻ​ഡ് പ്ര​തി കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​മ്പി​ൽ ഷെ​ഫീ​ഖ്(36) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മരണപ്പെടുന്നത്. ഷെ​ഫീ​ഖി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ലു​ള്ള മു​റി​വ് പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് കു​ടും​ബം ആരോപിക്കുന്നത്.

Related Articles

Post Your Comments

Back to top button