അന്തരീക്ഷത്തിലെ ചെറിയ കണങ്ങളിലൂടെയും കൊറോണ വൈറസ് മനുഷ്യരെ ബാധിക്കും. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍.
NewsNationalHealth

അന്തരീക്ഷത്തിലെ ചെറിയ കണങ്ങളിലൂടെയും കൊറോണ വൈറസ് മനുഷ്യരെ ബാധിക്കും. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍.

അന്തരീക്ഷത്തിലുള്ള ചെറിയ കണങ്ങളിലൂടെ കൊറോണ വൈറസ് മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വാദവുമായി വിവിധ രാജ്യങ്ങളിലെ ശാസ്ത്രഞ്ജര്‍ രംഗത്ത്. അന്തരീക്ഷത്തിലുള്ള കണങ്ങളിലൂടെ ആളുകളെ വൈറസ് ബാധിക്കും എന്നതിന് തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ കൊവിഡ് സംബന്ധിച്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പരിഷ്‌ക്കരിക്കണമെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെടുന്നു.
കൊവിഡ് 19 രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അല്ലെങ്കില്‍ സംസാരിക്കുമ്പോഴോ ഒരാള്‍ പുറത്താക്കപ്പെടും. മൂക്കില്‍ നിന്നോ വായില്‍ നിന്നോ പുറത്തേക്ക് വരുന്ന ചെറിയ തുള്ളികളിലൂടെയാണ് പ്രധാനമായും കൊറോണ വൈറസ് രോഗം ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. അടുത്തയാഴ്ച ഒരു ശാസ്ത്ര ജേണലില്‍ ഗവേഷകര്‍ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്കുള്ള തുറന്ന കത്തില്‍ 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ചെറിയ കണങ്ങള്‍ മനുഷ്യരെ ബാധിക്കുമെന്ന് തെളിയിക്കുന്ന തെളിവുകള്‍ നൽകിയിട്ടുണ്ടെന്ന്, എന്‍.ഐ.ടി വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button