

ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷ സാധ്യത കുറയുകയും, സൈനിക പിന്മാറ്റത്തിന് ഇരുവിഭാഗവും തമ്മില്‍ ധാരണയില്‍ എത്തിയെങ്കിലും, ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ഇന്ത്യ ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കുകള്‍ വിന്യസിക്കുക എന്നത് അതിസങ്കീര്‍ണമാണെങ്കിലും, അമേരിക്കന്‍ നിര്‍മിത സി-17, റഷ്യന്‍ നിര്‍മിത ഐ.എല്‍ 76 എസ് എന്നീ വമ്പൻ വിമാനങ്ങളിൽ ടാങ്കുകള്‍ ഇന്ത്യ അതിര്‍ത്തിയിലേക്ക് എത്തിക്കുകയായിരുന്നു. ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ള സൈനിക താവങ്ങളില്‍ നിന്നാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലേക്ക് മാറ്റിയത്.
നിലവില്‍ ലഡാക്കിലുള്ള ടാങ്കുകള്‍ പല തവണയായി ഇന്ത്യ വിമാനങ്ങളില്‍ എത്തിച്ചതാണ്. 1990ല്‍ ടി-72 ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമസേന ഐ.എല്‍-76 വിമാനത്തില്‍ ലേയില്‍ എത്തിച്ചത്. ടെപ്‌സാംഗില്‍ ചൈന ടാങ്കുകളും മറ്റും വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്.1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളില്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിക്കുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നുണ്ട്.
Post Your Comments