Kerala NewsLatest News
മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍; വീടുകളില്‍ വെള്ളം കയറി
മലപ്പുറം: മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മതില്‍ മൂലയില്‍ മലവെള്ളപാച്ചില്‍. സമീപ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലാണ് വെള്ളം എത്തുന്നത്. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു.
രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത്. ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശവാസികള്‍ അവിടെ നിന്ന് മാറി താമസിക്കാന്‍് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.