

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടാ യിരുന്നയാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തു ചാടി ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തിയ നിരീക്ഷണത്തിലായിരുന്ന ആളെ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. പത്തനംതിട്ട ജില്ലയിലെ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊലീസും അപ്പോഴേക്കും കുതിച്ചെത്തി. ആരോഗ്യ പ്രവര്‍ത്തകരോട് ആശൂപത്രിയിൽ സഹകരിക്കാതിരുന്ന ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റീനില്‍ നിന്നും ചാടിയ വ്യക്തി ഒരു തരത്തിലും നാട്ടുകാരുമായി ഇടപഴകിയിട്ടില്ല. ഏത് സാഹചര്യത്തിലാണ് ജില്ലാ ജനറല്‍ ആശുപത്രയില്‍ നിന്നും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ പുറത്തിറങ്ങിയെന്നതും അറിവായിട്ടില്ല. ക്വാറന്റീനില്‍ കഴിയുന്ന ഇയാള്‍ രണ്ട് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇയാള്‍ ചെറുതായി മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നുണ്ട്.
Post Your Comments