

റോക്കറ്റുകളുടെയും, ഉപഗ്രഹങ്ങളുടേ,യും നിര്‍മ്മാണത്തിന്നും, ഗവേഷണത്തിനും, പ്രവർത്തനത്തിനും ഇന്ത്യ സ്വകാര്യ മേഖലക്ക് വാതിൽ തുറക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്തു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വൻ കുതിപ്പിന് ഇന്ത്യ ഒരുങ്ങുകയാണ്. റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടേയും നിര്‍മ്മാണത്തിനും വിക്ഷേപണത്തിനും അതുമായി ബന്ധപ്പെട്ട വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലും സ്വകാര്യ കമ്പനികളുമായി ഇന്ത്യ ഇനി ഇൻ സ്‌പേസിലൂടെ കൈ കോർക്കും. ബഹിരാകാശ ഗവേഷണ രംഗത്തു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന ഇൻ സ്‌പേസിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കികൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇൻ സ്‌പേസ് എന്ന ബോർഡിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഐഎസ്ആര്‍ഒ ബഹിരാകാശ രംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇൻ സ്‌പേസ് എന്ന ബോർഡിന് തുടർന്ന് അനുമതി നൽകും. ഇൻ സ്‌പേസ് യാഥാർഥ്യമാകുന്നതോടെ ബഹിരാകാശ രംഗത്തെ അനുബന്ധ സേവനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്ക് കടന്നുവരുവാന്‍ കഴിയും.സാമൂഹിക സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ വികസനത്തിനെ ഇത് വളരെയധികം സഹായിക്കും. ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിലെ ലോകത്തെ പ്രധാനികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും കെ. ശിവന്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ സ്പേയ്സ്, പ്രമോഷൻ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്പെയ്സ്) എന്ന സ്വയംഭരണാവകാശമുളള്ള നോഡല്‍ എജൻസിക്കാന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശത്ത് പ്രവർത്തനങ്ങളുടെ കാര്യത്തിൽ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനും അത് നിയന്ത്രിക്കുന്നതിനുമുള്ള അനുമതിയും നൽകും.
ഇന്‍-സ്പെയ്സ് എന്നത് ഒരു നോഡല്‍ ഏജന്‍സിയായിട്ടാക്കും പ്രവർത്തിക്കുന്നത്. ഇതിലൂടെ ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലക്ക് ആവശ്യമായ ഐഎസ്ആര്‍ഒ വിദഗ്ദ്ധരേയും സൗകര്യങ്ങളും നൽകുന്നതാണ്. ഇത് വഴി ഉണ്ടാകുന്ന
പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ യൂവ ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനോടകം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഈ രംഗത്തേക്ക് കടന്നു വന്നു കഴിഞ്ഞു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.
Post Your Comments