

കോവിഡ് ബാധിച്ച് ഡൽഹിയിലും, ചെന്നൈയിലും ഓരോ മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജുവാണ് രാജ്യ തലസ്ഥാനത്ത് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രാജു കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ ഇതോടെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.
ചെന്നൈയില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി പത്മനാഭന് നമ്പ്യാർ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Post Your Comments