

കെ എം മാണിയുടെ കേരള കോൺഗ്രസ് എമ്മിൽ നിന്നും, മാണിയുടെ കേരള കോൺഗ്രസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കി.
മാണിയുടെ മരണത്തോടെ മാണിയുടെ മകൻ ജോസ് കെ മാണി നേതൃത്വം നൽകി വന്നിരുന്ന മാണി വിഭാഗവും, ജോസഫ് വിഭാഗവും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടർന്ന് ബെന്നി ബെഹ്നാന്‍ അടക്കം കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ജോസഫിന്റെ നിലപാടുകൾക്ക് പിന്തുണ നൽകിയതോടെയാണ് നടപടി ഉണ്ടായത്.
യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ആണ് അറിയിച്ചിരിക്കുന്നത്. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശേഷിക്കുന്ന കാലം ജോസഫ് വിഭാഗത്തിന് വിട്ടുകൊണ്ടുക്കണമെന്നു യു ഡി എഫ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിക്കുകയാണ് ഉണ്ടായത്. കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നുമാണ് ജോസ് കെ. മാണി വിഭാഗം ആവര്‍ത്തിച്ചിരിക്കുന്നത്. തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. എന്ത് കാരണത്താലാണ് തങ്ങളെ പുറത്താക്കിയതെന്ന് പറയേണ്ടേ എന്നാണ് ജോസ് വിഭാഗത്തിന്‍റെ ചോദ്യം. ഏറെ ഖേദകരമായ തീരുമാനമാണിത്. നടപടി ഏകപക്ഷീയമാണ്. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പ്രതികരിച്ചിട്ടുണ്ട്. യു ഡി എഫ് തീരുമാനം, മാണിയുടെ ഉരുക്കു കോട്ടകളിൽ വരും നാളുകളിൽ യു ഡി എഫിന് കനത്ത അടിയായിരിക്കും ഉണ്ടാക്കുക. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിലും, ബാങ്ക് സൊസൈറ്റി ഭരണ സമിതികളിലും, മാണിയുടെ പിന്‍ ബലത്തിൽ ഉണ്ടാക്കിയ യു ഡി എഫിന്റെ കേട്ടകൊത്തളങ്ങൾ നിലം പോത്തും. ജോസ് വിഭാഗത്തെ യു ഡി എഫ് കയ്യൊഴിഞ്ഞ സ്ഥിതിക്ക്
തുടർന്നുള്ള അവരുടെ രാഷ്ട്രീയ നിലപാട് മലയോര ജില്ലകളിൽ ചില രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
അതേസമയം, യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും തങ്ങള്‍ പുറത്തു പോവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ്. ജോസ് പക്ഷത്തിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു ന്യൂസ്പ്ര ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉച്ചകഴിഞ്ഞ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ എന്നും പാര്‍ട്ടികളുടെ കൂട്ടായ്മയല്ലേ എന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. യു.ഡി.എഫില്‍ നിന്ന് പുറത്തായെന്ന് പറയാന്‍ എന്തെങ്കിലും രേഖയുണ്ടോ എന്നും സ്റ്റീഫന്‍ ജോര്‍ജ് ജോര്‍ജ് ചോദിച്ചു. ഞങ്ങളില്ലാതെ യോഗം ചേര്‍ന്നിട്ട് ഏത് യു.ഡി.എഫ് യോഗം ചേര്‍ന്നെന്നാണ് ഇവര്‍ പറയുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
Post Your Comments