

കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ ക്വാറന്റീനിലാക്കി. ഇയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നീരീക്ഷണത്തിലാക്കി യിരിയ്ക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയില്‍ കുന്നുമ്മലില്‍ കൃഷണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച ഫലം വന്നതോടെയാണ് കൊവിഡ് ബാധിതനായിരുന്നു ഇദ്ദേഹമെന്ന് വ്യക്തമാവുകയായിരുന്നു. എവിടെ വെച്ചാണ് ഇയാൾക്ക് കൊവിഡ് വൈറസ് ബാധിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
Post Your Comments